SCHOOL INTERNSHIP PROGRAMME- DAY 37❤️(END OF THE EIGHTH WEEK)❤️
14/12/2023!!!
ഇന്നും സ്റ്റാഫ് റൂമിലാണ് ഇരുന്നത്. ഇന്ന് ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് രാവിലെ ഇംഗ്ലീഷ് പരീക്ഷയായിരുന്നു.ഉച്ചയ്ക്ക് ശേഷം ആർട്ട്,വർക്ക് എക്സ്പീരിയൻസിന്റെ പരീക്ഷയും ഉണ്ടായിരുന്നു.ആർട്ട് എഡ്യൂക്കേഷന് പ്രത്യേകം പരീക്ഷ നടത്താറുണ്ടെന്ന് അറിഞ്ഞത് ഇന്നാണ്. ഞങ്ങൾക്ക് സ്കൂളിൽ ആർട്ട്, വർക്ക് എക്സ്പീരിയൻസ് എന്നിവക്ക് കൃത്യമായി ക്ലാസ്സ് നടന്നിരുന്നു എങ്കിലും പരീക്ഷ ഉണ്ടായിരുന്നില്ല.കായിക വിദ്യാഭ്യാസം,കലാ വിദ്യാഭ്യാസം, പ്രവർത്തി പരിചയം എന്നീ മേഖലകളിൽ നിന്നുള്ള 45 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.എട്ടാം ക്ലാസിന് ഉച്ചയ്ക്ക് ശേഷം ഇംഗ്ലീഷ് പരീക്ഷ ആയിരുന്നു. ഫിസിക്കൽ സയൻസ് അധ്യാപിക മിഠായിയും മധുരപലഹാരങ്ങളും നൽകി... 😍😍🍡🧁 ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ കുറച്ചു കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. ഉച്ചസമയത്ത് സ്കൂൾ അങ്കണത്തിലെ ചെടികൾക്ക് വെള്ളം നനച്ചു.🌳🪴 നാളെ അവധി ആയതിനാൽ ഇനി തിങ്കളാഴ്ച വന്നാൽമതി എന്നറിയാൻ കഴിഞ്ഞു.😁
ഈ ആഴ്ച കുട്ടികൾക്ക് പരീക്ഷ ആയതുകൊണ്ട് തന്നെ ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല... 🤥
Keep it simple!!!
.jpg)
Comments
Post a Comment