Second phase internship- Day 32❤️

 


24/07/2024!!!!

രാവിലെ സൈ‍ൻ ചെയ്യാൻ പോയപ്പോൾ കാന്റീനിലെ ആന്റി ആഹാരം വയ്ക്കുന്നതിന് വേണ്ട അരി എടുക്കുന്നത് കണ്ടു. തുടർന്ന് സ്റ്റാഫ്റൂമിലേക്ക് തിരിച്ചു നടന്നപ്പോൾ 8 B യിലെ കുട്ടിയും up യിലെ കുട്ടിയും കൂടി ആൽമര ചുവട്ടിൽ ഉണ്ടായിരുന്നു. സയൻസ് പഠിക്കാൻ പേടിയുള്ള UP യിലെ കുട്ടിയോട് കുഴപ്പമില്ല ഈ ടീച്ചർ പഠിപ്പിക്കുന്നത് നല്ലത് പോലെ മനസിലാകുമെന്നൊക്കെ 8B യിലെ കുട്ടി പറഞ്ഞു... അതൊക്കെ സത്യമായിരുന്നാൽ മതിയായിരുന്നു. 🫣🤭സ്റ്റാഫ്‌ റൂമിൽ എത്തിയപ്പോൾ 10 ലെ കുട്ടികൾ അധ്യാപകരുമായി ചർച്ചയിലായിരുന്നു.. ക്ലാസ്സ്‌ മാറ്റിയതും ടൂറും ഒക്കെയായിരുന്നു ചർച്ചാവിഷയം... 😌അതിനിടയിൽ ഞങ്ങൾ 7 പേരും പോകുമ്പോൾ അധ്യാപകർ ബുദ്ധിമുട്ടുമെന്ന് ടീച്ചർ പറയുന്നത് കേട്ടു. അതും സത്യമായാൽ മതിയായിരുന്നു... 🤭🫣

ക്രിക്കറ്റ്‌ പരിശീലനതിനിടെ നാവിനു മുറിവേറ്റ കുട്ടിക്ക് എങ്ങനെ ഉണ്ടെന്ന് അന്വേഷിച്ചു.. കൂടുതൽ സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞെന്ന് അറിയാൻ കഴിഞ്ഞു.... എങ്കിലും അവന്റെ സംസാരത്തിന് കുറവുണ്ടായിരുന്നില്ല.. 🤥രണ്ടാമത്തെ പീരീഡ് എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നു. സംയുക്തങ്ങളും മൂലകങ്ങളും എന്നീ പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട ചില ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു... അടുത്ത ആഴ്ച്ച ഇവിടെ നിന്ന് പോകുന്നു എന്ന് പറഞ്ഞപ്പോൾ കുട്ടികളിൽ ഉണ്ടായ വിഷമം ഇപ്പോഴും മനസ്സിൽ ഉണ്ട്.. 🙂ഞങ്ങൾ പോകുമ്പോൾ പുതിയ അധ്യാപകർ വരും എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ച ശേഷമാണ് ക്ലാസ്സിൽ നിന്ന് മടങ്ങിയത്.

ഞാനും ഹർഷയും കൂടി ഡയഗ്നോസ്റ്റിക് ടെസ്റ്റും അച്ചീവ്മെന്റ് ടെസ്റ്റും ബൈൻഡ് ചെയ്യുന്നതിന് വേണ്ട ഫ്രണ്ട് പേജും കവർ പേജും തയ്യാറാക്കി.സ്റ്റാഫ്‌ റൂമിൽ ഇരിക്കുമ്പോൾ കുട്ടികളെ കുറിച്ചൊരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട്... പ്രണയ നൈരാശ്യത്തിൽ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു ആശുപത്രിയിൽ ആയിരുന്ന സ്കൂളിലെ പൂർവവിദ്യാർത്ഥി അവിടെ എത്തിയിരുന്നു.. ജീവൻ എടുക്കാൻ നിനക്ക് അധികാരം തന്നത് ആരാണെന്ന ടീച്ചർമാരുടെ ചോദ്യത്തിന് മുന്നിൽ അവന് ഉത്തരം ഉണ്ടായിരുന്നില്ല. 🤥

സ്വന്തം അച്ഛനെയും അമ്മയെയും ഓർക്കാതെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച കുട്ടിക്ക് അധ്യാപകരുടെ നല്ല വഴക്കും ഉപദേശവും കിട്ടി.

ഉച്ചക്ക് ശേഷം 8 B ഫ്രീ ആണെന്ന് അറിഞ്ഞു ക്ലാസ്സിലെത്തിയെങ്കിലും ഹരിതക്ക് മലയാളം ടെസ്റ്റ്‌ പേപ്പർ നടതാനുണ്ടായിരുന്നതിനാൽ തിരിച്ചു സ്റ്റാഫ്‌ റൂമിൽ എത്തി. ഇന്നലെ 10 A യിലെ കുട്ടികൾക്ക് സിനിമ ഇട്ടു കൊടുക്കുന്നതിനാൽ സിനിമ കാണണമെന്ന ആഗ്രഹവുമായി 10 B യിലെ കുട്ടികളും എത്തി. കുട്ടികൾ തമ്മിലുള്ള ചില പ്രശ്നങ്ങളെ കുറിച്ചും ചർച്ചകൾ നടന്നു.

സൈൻ ചെയ്ത ശേഷം അച്ചീവ്മെന്റ് ടെസ്റ്റ്‌, ഡയഗ്നോസ്റ്റിക് ടെസ്റ്റ്‌ എന്നിവ ബൈൻഡ് ചെയ്യാൻ കൊടുത്തതിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.!!!

Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤