Community Living Camp -DAY 3❤❤

 മൂന്നാം ദിവസവും ആരംഭിച്ചത് ജിതി ടീച്ചറിന്റെ നേതൃത്വത്തിലുള്ള എയ്റോബിക് സെഷനോട് കൂടിയാണ്... ഞങ്ങൾക്ക് വേണ്ട പ്രചോദനം നൽകാനും ടീച്ചറിന് കഴിഞ്ഞു.. അതുകൊണ്ട് തന്നെ ഈ സെഷൻ വളരെ മികച്ചതായിരുന്നു... തുടർന്ന് പതിവുപോലെ ക്യാമ്പ് ന്യൂസ്‌ സെഷൻ അധ്യാപക വിദ്യാർത്ഥികളിൽ ആവേശം സൃഷ്ടിച്ചു.. ഇന്നത്തെ സെഷൻ കൈകാര്യം ചെയ്തത് Shaji N Raj സർ ആയിരുന്നു.. സെഷന് സ്വാഗതം ആശംസിച്ചത് ഞാൻ ആയിരുന്നു... We can Change എന്ന ആശയത്തിലൂന്നിയാണ് ക്ലാസ്സ്‌ മുന്നോട്ടു പോയത്.. വളരെ ഇന്ററാക്റ്റീവ് ആയിരുന്നതു കൊണ്ട് തന്നെ ഒരല്പം പോലും ബോറടിച്ചില്ല.. My behaviour is my responsibility, my time is my responsibility, my happinesses is my responsiblity, my values is my responsibility എന്നീ മന്ത്രങ്ങൾ അദ്ദേഹം ഞങ്ങളുടെ മനസ്സിൽ ഉറപ്പിച്ചു.

സെഷന്റെ അവസാന ഭാഗത്ത് കോളേജിന്റെ സ്നേഹോപഹാരം ആയി മൊമെന്റോ നൽകുമ്പോഴാണ്  സെഷൻ കൈകാര്യം ചെയ്യാൻ എത്തിയ റിസോഴ്സ് പേഴ്സൺ ശ്രീജ ടീച്ചറിന്റെ ഭർത്താവായിരുന്നു എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്... 😌😍 തുടർന്ന് വീണ്ടും ഫ്ലാഷ് മോബിന്റെ തയ്യാറെടുപ്പുകളിൽ മുഴുകി. മൂന്നു മണിയോടുകൂടി ടീച്ചർമാരുടെ കൃത്യമായ നിർദ്ദേശങ്ങൾക്ക് ശേഷം ഞങ്ങൾ ഗ്രൂപ്പുകളായി സർവ്വേക്ക് ഇറങ്ങി.. ഞാൻ രണ്ടാമത്തെ ഗ്രൂപ്പിലായിരുന്നു.. ആദ്യമായാണ് ഒരു സർവ്വേയിൽ പങ്കെടുക്കുന്നത്. കൂട്ടുകാർക്കൊപ്പം വളരെ മികച്ച അനുഭവമാണ് സർവ്വേ സമ്മാനിച്ചത്.എന്നാൽ സർവ്വേയ്ക്ക് വേണ്ടി ഞങ്ങൾക്ക് ലഭിച്ച സ്ഥലം വലിയ ഒരു കയറ്റമായിരുന്നു. സൂര്യന്റെ താപവും കൃത്യമായ ഒരു വഴിയില്ലാതിരുന്നതും വലിയ കയറ്റവും ശാരീരികമായി ഞങ്ങളെ തളർത്തി.. നാട്ടുകാരുടെ ഒരുപാട് കഥകൾ മനസ്സിലാക്കാൻ ഈ സർവേയിലൂടെ സാധിച്ചു. Earn while you learn പദ്ധതിയുടെ ഭാഗമായി ഞങ്ങൾ നിർമ്മിച്ച ലോഷൻ ഹാൻഡ് വാഷ് എന്നിവയും വിൽക്കേണ്ടത് ഉണ്ടായിരുന്നു... ഞങ്ങൾക്ക് ലഭിച്ച ആ കുന്നിൽ മുഴുവൻ ലോഷനും ഹാൻഡ് വാഷും വിറ്റ് തീർക്കാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങളുടെ കഠിന പ്രയത്നത്തിന്റെ ഫലമായി പകുതിയിലധികം വിറ്റു തീർക്കാൻ സാധിച്ചു.. തുടർന്ന് കരകുളം ജംഗ്ഷനിലേക്കുള്ള നടത്തവും ഞങ്ങളെ ക്ഷീണിപ്പിച്ചിരുന്നു.. ജംഗ്ഷനിൽ ആയിരുന്നു ഫ്ലാഷ് മോബ്.. ❤️ തയ്യാറെടുപ്പിന്  GCTE യിലെ കൂട്ടുകാർക്ക് കുറച്ചു സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. എങ്കിലും മികച്ച രീതിയിൽ തന്നെ ഫ്ലാഷ് മോബ് പൂർത്തിയാക്കി നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റാനും ഞങ്ങളുടെ ക്യാമ്പിന്റെ ആശയം നാട്ടുകാരിലേക്ക് എത്തിക്കാനും സാധിച്ചു. കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന് പൂർത്തിയായ അസുലഭ നിമിഷം ആയിരുന്നു അത്.. തുടർന്ന് ഗ്രാമീണ പഠന കേന്ദ്രത്തിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾക്കായുള്ള ചായ കാത്തിരിക്കുകയായിരുന്നു.. സർവ്വേ യാത്രയിലെ നടത്തം ക്ഷീണിതരാക്കിയിരുന്നു എങ്കിലും രാത്രിയിൽ എല്ലാവരും പതിവുപോലെ ക്യാമ്പിന്യൂസ്‌ തയ്യാറാക്കുന്നതിനായി എത്തിയിരുന്നു.. സർവ്വേ യാത്രയുടെ വിശേഷങ്ങൾ എല്ലാവരും പങ്കുവെച്ചു.

 ഈ സെഷനിൽ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും പങ്കെടുത്തിരുന്നു.. Valentines day  പ്രമാണിച്ചു രാത്രി വാരണം ആയിരം സിനിമ പ്രദർശിപ്പിച്ചതും മികച്ച ഓർമകളാണ് സമ്മാനിച്ചത്.. മികച്ച ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ് മൂന്നാമത്തെ ദിവസം കടന്നുപോയത്.. 😌









Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 1❤❤

Community Living Camp -DAY 4❤❤