Second phase internship- Day 28❤️ End of sixth week ❤️
19/07/2024!!! ഇന്ന് മഴ ഇല്ലായിരുന്നു എങ്കിലും ആകാശം മേഘാവൃതമായിരുന്നു.. 9 മണിക്ക് മുൻപ് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. കൂട്ടം കൂട്ടമായി എത്തിയ ഹയർ സെക്കന്ററി കുട്ടികൾക്ക് ഒപ്പമാണ് സ്കൂളിലേക്ക് പ്രവേശിച്ചത്.സ്റ്റാഫ് റൂമിന്റെ വാതിൽ തുറക്കുന്നതിന് മുമ്പ് തന്നെ എട്ടു ബിയിലെ കുട്ടികൾ ഓടിയെത്തി ടെസ്റ്റ് പേപ്പറിന്റെ മാർക്ക് അന്വേഷിച്ചു. പേപ്പർ ക്ലാസിൽ കൊണ്ട് വരാമെന്ന് ഉറപ്പു പറഞ്ഞപ്പോഴാണ് അവർ ക്ലാസിലേക്ക് മടങ്ങിയത്. ഇന്ന് അധ്യാപകരുടെ എണ്ണം വളരെ കുറവായിരുന്നു. ഇന്നെനിക്ക് ടൈംടേബിൾ അനുസരിച്ച് 9 ബി യിൽ അഞ്ചാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. എന്നാൽ അനുപമ ടീച്ചർ ഇല്ലാതിരുന്നതിനാൽ ആദ്യത്തെ പീരിയഡ് തന്നെ 9 ബി യിൽ എത്തി. ഭൗതികശാസ്ത്രത്തിലെ ദൂരം സ്ഥാനാന്തരം, പ്രവേഗം എന്ന ആശയങ്ങൾ നേരത്തെ തന്നെ പഠിപ്പിച്ചിരുന്നു അമ്പലത്തിൽ പോയിട്ട് വന്ന പെൺകുട്ടികൾ പ്രസാദം തന്നു.. തുടർന്ന് ത്വരണം, സമ ത്വരണം,അസമ ത്വരണം എന്നീ ആശയങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു. ക്ലാസ്സിൽ 5 കുട്ടികളാണ് ഉണ്ടായിരുന്നത്. നാലാമത്തെ പീരീഡ് 8 ബി യിൽ എത്തി. അച്ചീവ്മെന്റ് ടെസ്റ്റ് നടത്തിയതിന്റെ ഉത്തരകടലാസുകൾ കുട്ടികൾക്ക് നൽകി. കുട്ടികൾക്ക...
Comments
Post a Comment