Second phase internship- Day 36❤️

 


30/07/2024!!!

ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് മുന്നിലുള്ളത്. സൈൻ ചെയ്യാൻ പോയപ്പോൾ ടിടിസിയിലെ കുട്ടികളും സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ അധ്യാപകരും നാളെ കൂടിയല്ലേ ഇവിടെ ഉള്ളൂ എന്ന് അന്വേഷിച്ചു.. അതെ നാളെ കൂടി മാത്രമാണ് ഇവിടെ അധ്യാപക പരിശീലനത്തിന്റേതായി ബാക്കിയുള്ളത്. മൂന്നാമത്തെ പിരീഡ് എട്ട് B യിലെത്തി. ആ പിരീഡ് ക്ലാസ്സിൽ എത്തി കുട്ടികൾക്ക് മിഠായി നൽകി. കുട്ടികളുടെ സന്തോഷം എന്നെയും സന്തോഷിപ്പിച്ചു. 😍 ഉച്ചയ്ക്കുശേഷം അഞ്ചാമത്തെ പേരുടെ എട്ട് ബിയിൽ ക്ലാസ് ഉണ്ടായിരുന്നു. ഫീഡ്ബാക്ക് എഴുതി വാങ്ങുന്നതിനാണ് ആ സമയം വിനിയോഗിച്ചത്. ഫീഡ്ബാക്കുകൾ വളരെയധികം സന്തോഷം നൽകുന്നതായിരുന്നു. 


തുടർന്ന് സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ 9A യിലെ ബോർഡ് ആരോ പൊട്ടിച്ചു എന്ന് അറിയാൻ കഴിഞ്ഞു. എസ്എസ്എൽസി രജിസ്ട്രേഷന് വേണ്ടി പത്താം ക്ലാസിലെ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതും കാണാൻ കഴിയുന്നുണ്ടായിരുന്നു. വൈകുന്നേരം സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നു.ആ സമയത്താണ് വയനാട്ടിലും കോഴിക്കോടും ഉണ്ടായ ഉരുൾപൊട്ടലിനെ കുറിച്ചും അതിന്റെ തീവ്രതയെ കുറിച്ചും ഒക്കെ അറിയാൻ കഴിഞ്ഞത്.🤥 സൈൻ ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

Time is slipping away, and I'm down to my last two days at SMV school. It's hard to believe that my teaching internship, which has been such a big part of my life for the past two months, is coming to an end. The thought of leaving the students, staff, and familiar surroundings is becoming more real and difficult to accept. I'm trying to cherish every moment, from the morning greetings in the staffroom to the lively classes and conversations with students. These memories will soon become nostalgia, but I'm grateful for the experience and knowledge gained. The countdown begins, and I'm determined to make the most of my last 48 hours here.

Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 1❤❤

Community Living Camp -DAY 3❤❤

Community Living Camp -DAY 4❤❤