വായന ദിനം 📚📚

ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മലയാള വിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായി  വായനദിനാഘോഷം സംഘടിപ്പിച്ചു.



വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു  വായനദിനാഘോഷം.


1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.

വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്, അതുകൊണ്ടു തന്നെ വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന്‌ തുല്യമാണ്. ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല, ഓരോ കാലത്തെയും സാഹസാഹര്യങ്ങൾക്കനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം, തൊട്ടടുത്ത ലൈബ്രറിയായിരുന്നു പഴയ തലമുറയിലെ ആളുകളുടെ വായനാ വേദി. അവിടെയുള്ള പല തരത്തിലുള്ള പുസ്തകങ്ങൾ വായിച്ചും അറിവ് പങ്കിട്ടുമാണ് മുൻ തലമുറ വായനയുടെ വിശാല ലോകത്തേയ്ക്ക് നടന്നുകയറിയിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ലൈബ്രറിയുടെ പ്രാധാന്യം താരതമ്യേന കുറയുകയും വായനയുടെ രീതിയിൽ ചില വ്യത്യാസങ്ങൾ സംഭവിക്കുകയും ചെയ്തു.

ലൈബ്രറിയിൽ നിന്ന് അകന്നു തുടങ്ങിയവർ സ്വന്തമായി പുസ്തകങ്ങൾ വാങ്ങി വായനയുടെ ചെറിയ ലോകം രൂപപ്പെടുത്തി തുടങ്ങി. പുതിയ തലമുറ വായനയിൽ അല്പം പിറകിലാണെന്നു പൊതുവെ വിലയിരുത്തൽ ഉണ്ടെങ്കിലും പുസ്തകങ്ങളെ ഡിജിറ്റൽ രൂപത്തിൽ സ്വീകരിച്ചു തുടങ്ങിയെന്നത് ഭാവിയിലെ വായനയ്ക്ക് പ്രതീക്ഷ പകരുന്നതാണ്, മാർഗം ഏതായാലും വായന മരിക്കുന്നില്ല എന്ന വലിയ പ്രത്യാശ.




Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤