SCHOOL INTERNSHIP PROGRAMME- DAY 11❤️
ഇന്ന് KSU സംസ്ഥാന വ്യാപകമായി ബന്ദ് ആഹ്വാനം ചെയ്തത് കൊണ്ട് സ്കൂളിൽ കുട്ടികൾ വളരെ കുറവായിരുന്നു. അതിനാൽ മലയാളം മീഡിയത്തെയും ഇംഗ്ലീഷ് മീഡിയത്തെയും ഒന്നിച്ചു ഇരുത്തി. രണ്ടു ക്ലാസ്സിലും കൂടി കുറച്ചു കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ക്ലാസ്സിൽ ചെയ്തു കാണിക്കേണ്ട പരീക്ഷണങ്ങൾ എല്ലാം ചെയ്തു നോക്കി. ടൈം ടേബിൾ അനുസരിച്ച് എനിക്ക് മൂന്നാമത്തെ പീരീഡ് 9ബി യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. എന്നാൽ 9എ ക്ക് സോഷ്യൽ സയൻസ് ആയിരുന്നു.9 എ യിലെ കുട്ടികളായിരുന്നു ക്ലാസ്സിൽ കൂടുതൽ ഉണ്ടായിരുന്നത്. സോഷ്യൽ സയൻസ് അധ്യാപികക്ക് ആ ക്ലാസ്സ് വേണമെന്ന് പറഞ്ഞതിനാൽ മൂന്നാമത്തെ പീരിയഡ് എനിക്ക് ക്ലാസ്സ് എടുക്കാൻ കഴിഞ്ഞില്ല. ഉച്ചക്ക് വിളമ്പാൻ പോയപ്പോഴും കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. വൈകുന്നേരം 3 മണി മുതൽ ടൈം ടേബിൾ അനുസരിച്ചു 8ബി യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. എന്നാൽ കേരളീയം സമാപിക്കുന്ന ദിവസം ആയതിനാൽ ഇന്ന് 3 മണിക്ക് സ്കൂൾ വിട്ടു. അതുകൊണ്ട് തന്നെ ആ പീരീഡും ക്ലാസ്സ് എടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് ലെസ്സൺ പ്ലാൻ സൈൻ ചെയ്യുന്നതിന് വേണ്ടി കോളേജിലെത്തി. അഞ്ചു ടീച്ചറിനെ കണ്ടു, ലെസ്സൺ പ്ലാൻ സൈൻ ചെയ്തു വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങി.
Keep it simple!!!
.jpg)
Comments
Post a Comment