SCHOOL INTERNSHIP PROGRAMME- DAY 12❤️




സൈൻ ചെയ്ത ശേഷം റൂമിലെത്തി ഇന്ന് ക്ലാസ്സിൽ ചെയ്യാനുള്ള പരീക്ഷണങ്ങൾ ചെയ്തു നോക്കി. ആസിഡ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ആയതിനാൽ ശ്രദ്ധയോടെയാണ് ചെയ്തു നോക്കിയത്. രണ്ടാമത്തെ പിരീഡ് 9 B യിൽ ക്ലാസ് ഉണ്ടായിരുന്നു.എട്ടു കുട്ടികൾ വന്നിരുന്നു എങ്കിലും രണ്ടുപേർ പ്രാക്ടീസിൽ ആയിരുന്നത് കൊണ്ട് ക്ലാസ്സിൽ 6 പേരാണ് ഉണ്ടായിരുന്നത്.ബേസികത ആസിഡ് മഴ എന്നിവ റോൾപ്ലേ,ആക്ടിവിറ്റി എന്നിവയിലൂടെ കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. വീഡിയോ ഉപയോഗിച്ചു ആസിഡ് മഴയും വ്യക്തമാക്കി കൊടുത്തു. അഞ്ചു ടീച്ചർ ഒബ്സെർവഷന് വരുന്നതിനാൽ മൂന്നാമത്തെ പീരിഡ് കണക്ക് ടീച്ചറിനോട് ചോദിച്ചു വാങ്ങി. ആ പീരിഡ് ആസിഡിന്റെ സവിശേഷതകളായ കാർബണേറ്റുമായുള്ള പ്രവർത്തനം, ലോഹങ്ങളുമായുള്ള പ്രവർത്തനം, ലിറ്റ്മസിന്റെ പ്രവർത്തനം എന്നിവയാണ് പഠിപ്പിച്ചത്. ഒബ്സെർവഷന് ശേഷം ടീച്ചർ പറഞ്ഞ വാക്കുകൾ പ്രചോദനമായി മനസിലുണ്ട്. കൺസ്ട്രക്ടിവിസം പിന്തുടരാൻ കഴിഞ്ഞതും, കുട്ടികളെ പഠന പ്രക്രിയയിൽ പങ്കാളികളാക്കാൻ കഴിഞ്ഞതും, സ്കില്ലുകൾ, ലെസ്സൺ പ്ലാൻ, റീഫ്ലക്റ്റീവ് ജേർണൽ എന്നിവ നല്ലതാണെന്നു ടീച്ചർ പറഞ്ഞപ്പോൾ സന്തോഷം തോന്നി.കുട്ടികളെ കൊണ്ട് തന്നെ അറിവ് ആർജിക്കാൻ കഴിയുന്നതും ഞാൻ വിട്ടുപോയതുമായ സന്ദർഭങ്ങൾ ടീച്ചർ ചൂണ്ടിക്കാട്ടി.നാലാമത്തെ പിരീഡ് ഹർഷയുടെ ക്ലാസും കണ്ട ശേഷമാണ് ടീച്ചർ മടങ്ങിയത്.ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോയപ്പോൾ പാട്ട് പ്രാക്ടീസിന് പോയിവന്ന കാഴ്ച പരിമിതിയുള്ള കുട്ടികൾ സാറിനോട് അഭിപ്രായം ചോദിക്കുന്നത് കേട്ടു. അവർക്ക് പ്രചോദനം നൽകിയപ്പോൾ അവരുടെ മുഖത്തുണ്ടായ  സന്തോഷം വിലമതിക്കാനാവാത്തതായിരുന്നു.ഉച്ചയ്ക്കുശേഷം ലെസ്സൺ പ്ലാൻ തയ്യാറാക്കുന്ന തിരക്കുകളിലേക്ക് നീങ്ങി. വീണ്ടും റൂമിലെ ഫാനും ലൈറ്റും ഇല്ലാതായി 😬നാളെ സ്കൂളിൽ KELSA യുടെ ഉദ്ഘാടനം  നടക്കുന്നതിനാൽ റെഗുലർ ക്ലാസ് ഇല്ല എന്നറിയാൻ കഴിഞ്ഞു. മൂന്ന് കുട്ടികൾക്ക് ഒരു അഡ്വക്കേറ്റ് എന്ന പദ്ധതിയാണ് KELSA വിഭാവനം ചെയ്യുന്നത്. കേരളത്തിൽ ഈ പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എസ് എം വി സ്കൂളിലാണെന്ന് ആണ് അറിയാൻ കഴിഞ്ഞത്.ഞങ്ങൾ 3. 45  ന് സൈൻ ചെയ്ത് ഇറങ്ങുമ്പോഴും നാളത്തേക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നത് കാണാൻ സാധിച്ചു.

Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 4❤❤

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 3❤❤