SCHOOL INTERNSHIP PROGRAMME- DAY 13❤️
ഒരുപാട് അനുഭവങ്ങൾ നൽകി കൊണ്ടാണ് കടന്നു പോയത്. ഇന്ന് kelsa യുടെ ഉദ്ഘാടനം ആയതിനാൽ റെഗുലർ ക്ലാസ്സ് ഇല്ല എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിനാൽ എട്ടാം ക്ലാസ്സിൽ കുറച്ചധികം പാഠഭാഗം തീർക്കാമെന്നും നാളത്തെ ക്ലാസ്സിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താമെന്നും കൂടുതൽ ലെസ്സൺ പ്ലാൻ എഴുതമെന്നും ഒക്കെ ഉളള കണക്കുകൂട്ടലോടു കൂടിയാണ് സ്കൂളിലേക്ക് എത്തിയത്. ഒൻപത് മണിക്ക് സ്കൂളിൽ എത്തിയപ്പോൾ തന്നെ നിറയെ പോലീസുകാരും വക്കീലന്മാരും ആയിരുന്നു അവിടെ.. മൂന്നു കുട്ടിക്ക് ഒരു വക്കീൽ എന്നതായിരുന്നു kelsa പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് ടീച്ചർമാരുടെ സ്റ്റാഫ് റൂമിൽ ഇരിക്കാനും 8 ലെ കുട്ടികളെ SSA ബിൽഡിംങിലേക്ക് മാറ്റാനും HM നിർദ്ദേശം തന്നു. അതനുസരിച്ചു 8 ലെ കുട്ടികളെ ഞാൻ ആ ക്ലാസ്സിലേക്ക് നയിച്ചു.ഇന്ന് അഞ്ച് മുതൽ 8 വരെയുള്ള കുട്ടികളുടെ ചുമതല ഞങ്ങൾക്കായിരുന്നു. ആദ്യത്തെ പീരിയഡ് ഞങ്ങൾ 4 പേരും ഒരു ക്ലാസിലായിരുന്നു. എന്നിട്ടും 6 ലെ കുട്ടികളെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ക്വിസ് മത്സരം നടത്തിയപ്പോൾ അവരെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. തുടർന്ന് ഞങ്ങൾ ഓരോ ക്ലാസ്സിലായി പോയി. ഞാൻ അഞ്ചാം ക്ലാസ്സിലാണ് പോയത്. ആദ്യം വളരെ അടങ്ങി ഇരുന്നുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അവർ കളികളിൽ മുഴുകി. സ്കൂൾ സമയത്തുള്ള പ്രധാന കായിക വിനോദമായ pen fight, stone paper scissor തുടങ്ങിയ കളികളിൽ ഏർപ്പിട്ടിരുന്ന കുട്ടികൾ എന്നെ കുട്ടിക്കാലം ഓർമിപ്പിച്ചു. ഉച്ചക്ക് ആഹാരം വിളമ്പാൻ പോയപ്പോൾ ഇതുവരെ പരിചയം ഇല്ലാതിരുന്ന up കുട്ടികളും ഞങ്ങൾക്ക് പരിചിതരായി കഴിഞ്ഞു എന്ന് മനസിലാക്കി. ഉച്ചക്ക് ശേഷം ഞാൻ ആറാം ക്ലാസ്സിലാണ് എത്തിയത്. ഉച്ചക്ക് ശേഷം ആയതിനാൽ കുട്ടികൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. അവരോട് ചിത്രം വരയ്ക്കാനാവശ്യപ്പെട്ടു.
ഏകദേശം ഒരു മണിക്കൂർ വരയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എങ്കിലും തുടർന്ന് അവർ കളികളിൽ മുഴുകി. കുട്ടികളെ മിണ്ടാതിരുത്താൻ പരമാവധി ശ്രമിച്ചു എങ്കിലും അവർ ബഹളം തന്നെ ആയിരുന്നു. പിന്നെ അവരുടെ വയസ് കണക്കിലെടുക്കുമ്പോൾ കൂടുതലൊന്നും പറഞ്ഞിട്ടും കാര്യമില്ല. അവർക്ക് ഗെയിം കളിക്കാനായിരുന്നു ആഗ്രഹം. എന്നാൽ കുട്ടികൾ മിണ്ടാതിരിക്കാത്തതിനാൽ ഗെയിം പ്രയോഗികമായ പരിഹാരമായി എനിക്ക് തോന്നിയില്ല. അതിനിടയിൽ പരസ്പരം പേപ്പർ എറിയുന്ന കുട്ടികൾ,എതിരെയുള്ള കുട്ടിയെ കുറിച്ച് പരാതി പറഞ്ഞു കൊണ്ടിരുന്നു. രണ്ടു കൂട്ടരേം ഒരു വിധത്തിൽ അടക്കിയിരുത്തി. ഈ ക്ലാസ്സിലെ കുറച്ചു gifted students നെ തിരിച്ചറിയാൻ കഴിഞ്ഞു. അവർക്ക് ഈ ബഹളത്തിനിടയിലും ക്വിസ് കളിക്കണമെന്ന് ആവശ്യം ആയിരുന്നു ഉണ്ടായിരുന്നത്. ഒരുപാട് ഭാഷകൾ അറിയാവുന്ന കുട്ടികൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. കുറച്ചു കൊങ്കിണി പഠിക്കാൻ ഞാൻ ശ്രെമിച്ചു. എവിടെ പോകുന്നു, പേരെന്താണ്, വെള്ളം കുടിക്ക് തുടങ്ങി കുറച്ചു കാര്യങ്ങൾ കൊങ്കിണിയിൽ പറയാൻ എനിക്ക് ഇപ്പോൾ അറിയാം. സീറ്റിൽ അടങ്ങിയിരിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു.. ഓരോരുത്തരെയായി അടക്കി ഇരുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിനിടയിൽ കുട്ടികളുടെ പല പരാതികളും കേട്ടു.3.30 ആയപ്പോൾ കുട്ടികളെല്ലാം വീട്ടിലേക്ക് പോയി . ഇത് തുടക്കം മാത്രമാണെന്നും ഇതുപോലുള്ള ഒരുപാട് അനുഭവങ്ങളിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും അധ്യാപകർ പറഞ്ഞു.തൊട്ടടുത്തുള്ള കടയിൽ കയറി ചായ കുടിച്ച ശേഷമാണ് വീട്ടിലേക്ക് പോയത്. പോകുന്ന വഴി എല്ലാരുടെയും അനുഭവം പങ്കു വെച്ചതിൽ നിന്നും എല്ലാവരുടെയും അനുഭവം ഏകദേശം ഒന്നായിരുന്നു എന്ന് മനസിലായി..
Keep it simple!!!
Comments
Post a Comment