SCHOOL INTERNSHIP PROGRAMME -DAY 14❤️(END OF THE THIRD WEEK)❤️

 



ഇന്ന് 9 മണിക്ക് എത്തുമ്പോൾ തന്നെ കുട്ടികൾ മൈതാനത്തു ഫുട്ബോൾ കളിക്കുന്നത് ആണ് കണ്ടത്. ഇന്നലത്തെ പ്രോഗ്രാമിന് ശേഷമുള്ള വൃത്തിയാക്കൽ, bench പിടിച്ചിടൽ എന്നിവ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. റൂമിലെത്തി ഇന്നത്തെ ക്ലാസ്സിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തി. എന്നാൽ ക്ലാസ്സിലെത്തിയപ്പോഴാണ് മനസിലായത് വളരെ കുറച്ചു കുട്ടികളെ ഇന്ന് വന്നിട്ടുണ്ടായിരുന്നുള്ളൂ. പഠിപ്പിച്ച പാഠഭാഗത്തു നിന്നുമുള്ള പ്രോബ്ലംസ് ആണ് ഇന്ന് ചെയ്യിപ്പിച്ചത്. കുട്ടികൾക്ക് കണക്കിൽ കുറച്ചു അടിസ്ഥാനം കുറവാണെന്നു എനിക്ക് നേരത്തെ മനസിലായതാണ്. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും പ്രത്യേക ശ്രദ്ധ കൊടുത്തു കൊണ്ടാണ് പ്രോബ്ലം ചെയ്യാൻ ആവശ്യപ്പെട്ടത്. 

അടുത്ത ആഴ്ച നോട്ട് സബ്‌മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. ഇന്നലെ എട്ടിലെ 2 കുട്ടികൾ തമ്മിലുള്ള പ്രശ്നത്തിന്റെ ഭാഗമായി പരാതിയുമായി വീട്ടിൽ നിന്നും എത്തിയിരുന്നു. രേവതിയുടെ ക്ലാസ്സ് കാണുന്നതിന് വേണ്ടി കോളേജിൽ നിന്നും രാജശ്രീ ടീച്ചർ വന്നിരുന്നു. ഉച്ചക്ക് വിളമ്പാൻ പോയപ്പോൾ up ലെ കുട്ടികളും ഞങ്ങൾക്ക് സുപരിചിതരായിരിക്കുന്നു എന്ന് മനസിലായി.....ഉച്ചക്ക് ഇന്ന് 1.45 വരെ ഇന്റർവെൽ ആയിരുന്നു. ഉച്ചക്ക് ശേഷം  എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല. 


വൈകുന്നേരം 3 45ന് സൈൻ ചെയ്ത് ഇറങ്ങിയപ്പോൾ ഞങ്ങളുടെ ടീച്ചിങ് പ്രാക്ടിസിന്റെ മൂന്നാഴ്ചകളാണ് ഇന്ന് അവസാനിച്ചതെന്ന് മനസിലാക്കി. ഈ ഒരാഴ്ചത്തെ കാര്യങ്ങൾ അവലോകനം ചെയ്യുമ്പോൾ മനസ്സിലാകുന്നത് താരതമ്യേന കഴിഞ്ഞ രണ്ട് ആഴ്ചകളെ അപേക്ഷിച്ചു ഈ ആഴ്ചയിൽ കൈകാര്യം ചെയ്ത ലെസ്സൺ പ്ലാനുകളുടെ എണ്ണം കുറവാണ്. സ്കൂളിൽ ചില പ്രോഗ്രാം ഉണ്ടായിരുന്നതും അവസാനത്തെ പീരീഡ് PT ക്ക് പോയതും തിരിച്ചടിയായി. എന്നാൽ എടുത്ത ക്ലാസ്സുകൾ എല്ലാം കൃത്യമായി ലെസ്സൺ പ്ലാൻ അനുസരിച്ച് പൂർത്തിയാക്കാൻ സാധിച്ചു എന്നതിൽ സംതൃപ്തി ഉണ്ട്..

Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 4❤❤

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 3❤❤