SCHOOL INTERNSHIP PROGRAMME- DAY 15❤️
ഇന്ന് ടീച്ചിങ് പ്രാക്ടീസിന്‍റെ നാലാമത്തെ ആഴ്ച തുടങ്ങുകയാണ്.
9 മണിക്ക് മുൻപ് തന്നെ അധ്യാപകരെല്ലാം എത്തിത്തുടങ്ങിയിട്ടുണ്ടായിരുന്നു. ആ സമയത്താണ് ഞാൻ സൈൻ ചെയ്ത ശേഷം താക്കോലുമായി റൂമിലേക്ക് എത്തിയത്.രണ്ടുദിവസം അവധിയായതിനാൽ ഒരു നിമിഷം ആലോചിച്ച ശേഷമാണ് തീയതി കണ്ടെത്തി സൈൻ ചെയ്തത്. ഫാനും ലൈറ്റും ശരിയായിട്ടില്ല എന്ന് റൂമിലെത്തിയപ്പോൾ മനസ്സിലായി. അലമാരയുടെ പിന്നിൽ ഒട്ടിച്ചിരിക്കുന്ന ടൈംടേബിൾ നോക്കി കുറച്ചു നേരം നിന്നു. ഇന്ന് അവസാനത്തെ പിരീഡ് ടൈംടേബിൾ അനുസരിച്ച് ക്ലാസ് ഉണ്ട്. എന്നാൽ PT യുള്ളതിനാൽ ആ പിരീഡ് കിട്ടുന്ന കാര്യം സംശയമാണ്.കുട്ടികൾ ഓരോരുത്തരായി എത്തിത്തുടങ്ങി......ശബ്ദം വർദ്ധിച്ചു വരുന്നതായി അനുഭവപ്പെടാൻ തുടങ്ങി.. ഒൻപത് ആ യിൽ ഫ്രീ പീരീഡ് ആയിരുന്നതിനാൽ ആ ക്ലാസ്സിൽ കയറാൻ നിർദ്ദേശം ലഭിച്ചു. ആദ്യമായാണ് ഞാൻ ഈ ക്ലാസിൽ എത്തുന്നത്. ഫിസിക്സ് /കെമിസ്ട്രി ടെക്സ്റ്റ് ബുക്ക് ഇല്ലാത്തതിനാൽ നോട്ട് കൊടുക്കാൻ കഴിഞ്ഞില്ല.കുട്ടികൾക്ക് ബയോളജി നോട്ട് എഴുതാൻ നിർദ്ദേശം നൽകി.തുടർന്ന് കാവ്യ ആ ക്ലാസ്സിൽ പഠിപ്പിക്കാൻ എത്തി.നാളെ ശിശുദിന റാലി ഉള്ളതിനാൽ കളർ പേപ്പർ,ഈർക്കിൽ എന്നിവ ഉപയോഗിച്ചുള്ള പൂവ് ഉണ്ടാക്കുന്നതിന് സർ നിർദ്ദേശം നൽകി. ആദ്യ എളുപ്പമാണെന്ന് തോന്നിയെങ്കിലും 150 എണ്ണം ഉണ്ടാക്കുന്നത് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കി.
നാലാമത്തെ പിരീഡ് എട്ട് ബി യിൽ എത്തി. നാലു കുട്ടികളാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്.ലോഹനാശം,ലോഹസങ്കരം, ലോഹങ്ങളുടെ ആസിഡുമായുള്ള പ്രവർത്തനം എന്നിവയാണ് പഠിപ്പിച്ചത്. ലോഹങ്ങളുടെ ആസിഡുമായുള്ള പ്രവർത്തനം ചെയ്തു കാണിക്കാൻ കഴിഞ്ഞതും ICT സംയോജിപ്പിച്ച് ക്ലാസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞതും വളരെ കൃത്യമായി ലെസ്സൺ പ്ലാൻ പൂർത്തീകരിക്കുന്നതിന് സഹായിച്ചു. ഉച്ചക്ക് ശേഷവും പൂവ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.അവസാനത്തെ പിരീഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ഉണ്ടായിരുന്നതിനാൽ ആ പീരീഡ് ക്ലാസ്സ് എടുക്കാൻ കഴിഞ്ഞില്ല.3. 50 വരെയും പൂവ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.ശേഷം കോളേജിലെത്തി ഇന്റെർണൽ മാർക്ക് സൈൻ ചെയ്ത ശേഷം ആറുമണിക്കാണ് വീട്ടിലെത്തിയത്...
Keep it simple!!!
Comments
Post a Comment