SCHOOL INTERNSHIP PROGRAMME- DAY 16❤️
ഇന്ന് നവംബർ 14... ശിശുദിനം 💜💜
രാവിലെ എത്തിയപ്പോൾ തന്നെ മലയാളം അധ്യാപിക കുറച്ചു കുട്ടികളെയും കൊണ്ടു മത്സരത്തിനു പോകുന്നതാണ് കാണാൻ സാധിച്ചത്.അതുകൊണ്ടുതന്നെ ഒന്നാമത്തെ പിരീഡ് 9 B യിൽ ഫ്രീ ആയിരിക്കുമെന്ന് മനസ്സിലായി. റൂം തുറന്നപ്പോൾ തന്നെ ഇന്നലെ പൂവ് ഉണ്ടാക്കിയതിന്റെ ബാക്കി സാധനങ്ങൾ അവിടെ കിടക്കുന്നതാണ് കണ്ടത്. അതിനാൽ ഒന്ന് തൂത്തു വൃത്തിയാക്കിയ ശേഷം ആണ് ക്ലാസിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്.
മലയാളം അധ്യാപിക ഇല്ലാത്തതുകൊണ്ട് ഒന്നാമത്തെ പീരീഡ് 9 ബി യിൽ പഠിപ്പിക്കാൻ കയറി. കെപ്ലറുടെ നിയമങ്ങളാണ് ഇന്ന് പഠിപ്പിച്ചത്. ICT സംയോജിപ്പിച്ചു കൊണ്ട് ചാർട്ടുകളും ആക്ടിവിറ്റികളും ഉപയോഗിച്ച് കൊണ്ട് ക്ലാസ്സ് പൂർത്തിയാക്കി. ഇന്റർവെൽ കഴിഞ്ഞുള്ള മൂന്നാമത്തെ പീരീഡ് 9ബി യിൽ കെമിസ്ട്രി ക്ലാസ്സ് ഉണ്ടായിരുന്നു. ആൽക്കലികൾ എന്ന ഭാഗമാണ് പഠിപ്പിച്ചത്.
ആസിഡുകളെ കുറിച്ച് നല്ല ധാരണ കുട്ടികൾക്ക് ഉണ്ടായിരുന്നതിനാൽ ആക്ടിവിറ്റികളും ചാർട്ടും ict യും ഉപയോഗിച്ച് വളരെ വേഗം ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ കഴിഞ്ഞു.നാലാമത്തെ പീരീഡ് 9ബി യിൽ ഫ്രീ ആയിരുന്നു. ലെസ്സൺ പ്ലാൻ ഉണ്ടായിരുന്നു എങ്കിലും 2 പീരീഡ് എടുത്തതിനാൽ ഈ പീരീഡ് ക്ലാസ്സ് എടുത്തില്ല. കുട്ടികളെ കൂടുതൽ പരിചയപ്പെടാൻ ഈ സമയം വിനിയോഗിച്ചു. കുട്ടികളുടെ ambition, കഴിവുകൾ, hobbies എന്നിവയൊക്കെ മനസിലാക്കാൻ സാധിച്ചു. ഫുട്ബോൾ കളിക്കാൻ താല്പര്യം ഉള്ള കുട്ടികൾ അവിടെ ഉണ്ടായിരുന്നു. പത്തിന് ശേഷം ഏത് വിഷയം പഠിക്കുന്നതാണ് എളുപ്പം എന്ന ചോദ്യത്തിന്, നിങ്ങൾക്ക് ഇഷ്ടമുള്ളത് പഠിക്കാനാണ് മറുപടി നൽകിയത് . ഉച്ചക്ക് ശേഷം ഇനിയുള്ള ക്ലാസുകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തി.ലാബിൽ പോയി വേണ്ട രസവസ്തുക്കൾ എടുത്തു കൊണ്ട് വന്നു. അവസാനത്തെ പീരീഡ് 8 ബി യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. ലായനികളാണ് ഇന്ന് പഠിപ്പിച്ചത്.8 എ യിലെ കുട്ടികളും ഉണ്ടായിരുന്നതിനാൽ മലയാളത്തിലും ഇംഗ്ലീഷിലും പഠിപ്പിച്ചു. പരീക്ഷണങ്ങൾ ചെയ്ത് കാണിച്ചതിനാൽ അവസാനത്തെ പീരീഡ് ആയിരുന്നു എങ്കിലും കുട്ടികൾ ശ്രദ്ധിച്ചിരുന്നു.3.30 ന് ക്ലാസ്സ് കഴിഞ്ഞു റൂമിൽ തിരിച്ചെത്തി.. ഈ റൂം ഞങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നു എന്ന് അപ്പോഴാണ് അറിഞ്ഞത്. KELSA യുടെ ഭാഗമായി സ്കൂളിൽ എത്തുന്ന വക്കീലന്മാർക്ക് ആ മുറിയാണ് നൽകുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.
3.45 ന് സൈൻ ചെയ്യാനെത്തിയപ്പോൾ വൈസ് പ്രിൻസിപ്പളും ടീച്ചർമാരും എന്തോ ചർച്ചയിൽ ആയിരുന്നു. ഞങ്ങൾ സ്കൂളിൽ നിന്നും നേരെ പോയത് കോളേജിലേക്ക് ആയിരുന്നു.ഇന്റെർണൽ മാർക്ക് സൈൻ ചെയ്ത ശേഷം ലെസ്സൺ പ്ലാനിൽ സൈൻ ചെയ്ത് വാങ്ങി. വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുട്ട് വീണിട്ടുണ്ടായിരുന്നു...
നാളത്തെ ക്ലാസ്സിനെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സിൽ മുഴുവൻ..... 😌
Keep it simple!!!

Comments
Post a Comment