SCHOOL INTERNSHIP PROGRAMME- DAY 17❤️
8.45 ന് സ്കൂളിൽ എത്തുമ്പോൾ സ്കൂൾ വളരെ ശാന്തമായി കാണപ്പെട്ടു. റൂമിന്റെ താക്കോലുമെടുത്ത് നടക്കുമ്പോൾ കുട്ടികൾ കടന്നു വരുന്നത് കാണാമായിരുന്നു. റൂമിലെത്തി ക്ലാസ്സിന് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു. ആദ്യത്തെ പീരീഡ് 8 ബി യിൽ ആണ് എത്തിയത്. കാന്തികത എന്ന പാഠത്തിലെ കാന്തിക മണ്ഡലം, കാന്തിക ബല രേഖകൾ, കാന്തിക ഫ്ലക്സ് എന്നിവയാണ് ഇന്ന് പഠിപ്പിച്ചത്. കാന്തങ്ങൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ ചെയ്തു കാണിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രണ്ടാമത്തെ പീരീഡ് രാജശ്രീ ടീച്ചർ രേവതിയുടെ ക്ലാസ്സ് കാണാൻ വന്നിരുന്നു. ഉച്ചക്ക് പതിവുപോലെ ഭക്ഷണം വിളമ്പാൻ പോയി. ഇന്ന് കുട്ടികൾ കുറവായിരുന്നു. ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ കുറച്ചു കുട്ടികൾ കോട്ടൺ ഹിൽ സ്കൂളിൽ പോയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഉച്ചക്ക് ശേഷം 9ബി യിൽ കെമിസ്ട്രി ക്ലാസ്സ് ആയിരുന്നു. ക്ലാസ്സിൽ പുതിയ ഒരു കുട്ടി കൂടി വന്നിട്ടുണ്ടായിരുന്നു. നിർവീരീകരണ പ്രവർത്തനം ആണ് ഇന്ന് ക്ലാസ്സ് എടുത്തത്. പരീക്ഷണം, ചാർട്ട്, ആക്ടിവിറ്റി കാർഡ് എന്നിവയുടെ സഹായത്തോടു കൂടി ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ കഴിഞ്ഞു.ക്ലാസ്സ് കഴിഞ്ഞു രാസ വസ്തുക്കൾ സ്റ്റാഫ് റൂമിലെ അലമാരയിൽ വച്ചു പൂട്ടി. അവസാനത്തെ പീരീഡ് രേവതിയും ഹർഷയും 9 A യിൽ കുട്ടികളെ മാനേജ് ചെയ്യാൻ സാറിന്റെ നിർദ്ദേശമനുസരിച്ച് പോയി. ഞാൻ ആ സമയം 8 എ യിൽ ആണ് എത്തിയത്. കുറച്ചു കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ടായിരുന്നു. മികച്ച രീതിയിലാണ് അവർ ഫുട്ബോൾ കളിക്കുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞു. വൈസ് പ്രിൻസിപ്പളിന്റെ റൂമിലെത്തി സൈൻ ചെയ്തിറങ്ങുമ്പോൾ നാളത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസിലുണ്ടായിരുന്നത്....
നല്ല നാളെയുടെ പ്രതീക്ഷകളുമായി വീട്ടിലേക്ക് ..... 😍
Keep it simple!!!
Comments
Post a Comment