SCHOOL INTERNSHIP PROGRAMME- DAY 18❤️



16/11/2023!!!!


സാധാരണ ഇന്റർവെൽ സമയങ്ങളിലാണ് കുട്ടികൾ ഫുട്ബോൾ കളിക്കുന്നത് കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇന്ന് 9 മണി ആയപ്പോഴേ കുട്ടികൾ ഫുട്ബോളുമായി എത്തി കഴിഞ്ഞിരുന്നു. ഫുട്ബോളിൽ അവർക്കുള്ള passion വളരെ വലുതാണ് 🌚. ഇന്ന് ടൈം ടേബിൾ അനുസരിച്ചു എനിക്ക് 2 പീരീഡ് ആണ് ക്ലാസ് എടുക്കാൻ ഉള്ളത്. റൂമിലെത്തിയപ്പോൾ തന്നെ ടൈം ടേബിളിലേക്ക് ആണ് ആദ്യം ശ്രദ്ധ പോയത്. കാന്തങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഒന്ന് ചെയ്തു നോക്കി. കുറച്ചു ആക്ടിവിറ്റി കാർഡുകൾ തയ്യാറാക്കി വച്ചു.രണ്ടാമത്തെ പീരീഡ് 8 ബി യിൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഫിസിക്സ്‌ ക്ലാസ്സ് ആയിരുന്നു. കാന്തിക പ്രേരണം, വൈദ്യുത കാന്തം എന്നിവയാണ് ഇന്ന് പഠിപ്പിച്ചത്. ആക്ടിവിറ്റി, ആക്ടിവിറ്റി കാർഡ്, ICT എന്നിവ സംയോജിപ്പിച്ചു കൊണ്ട് ക്ലാസ്സ്‌ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞു. നാലാമത്തെ പീരീഡ് 9 ബി യിൽ ഫിസിക്സ്‌ ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഗുരുത്വാകർഷണബലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്ന് പഠിപ്പിച്ചത്.

ക്ലാസ്സിനിടക്ക് മാത്‍സ് ടീച്ചർ വന്ന് കുട്ടികളോട് വേസ്റ്റ് സാധനങ്ങളിൽ നിന്ന് ഉണ്ടാക്കാൻ കഴിയുന്ന products കൊണ്ട് വരണമെന്ന് നിർദ്ദേശം നൽകി. Adolescents ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ടീച്ചർ നിർദ്ദേശം നൽകിയത്. കോളേജിൽ നടന്ന SUPW വർക്ക്‌ ഷോപ്പ് ആണ് എനിക്ക് ഓർമ വന്നത്. ഞാൻ ഉണ്ടാക്കിയ പെൻ സ്റ്റാൻഡും അതിന് പിന്നിലെ എന്റെ പരിശ്രമവും മനസ്സിൽ മിന്നി മറഞ്ഞു. 😌നാളെ ഉച്ചക്ക് ശേഷം അവധി ആണെന്ന് അറിയാൻ കഴിഞ്ഞു.9 B യിൽ തിങ്കളാഴ്ച കെമിസ്ട്രി നോട്ട് സബ്‌മിറ്റ് ചെയ്യാൻ നിർദ്ദേശം കൊടുത്ത ശേഷമാണ് ക്ലാസ്സിൽ നിന്ന് വന്നത്. ഉച്ചക്ക് ശേഷം എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല..ഉച്ചക്ക് ശേഷം ക്ലാസ്സ്‌ ടീച്ചർമാർക്ക് ഒരു മീറ്റിംഗ് ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നു.ഇന്റർവെൽ സമയത്തു കുട്ടികൾ പതിവുപോലെ ഫുട്ബോൾ കളിക്കാൻ എത്തിയിരുന്നു.ഞങ്ങൾ ഇറങ്ങിയ സമയത്തു ഹയർ സെക്കന്ററി കുട്ടികളും ഇറങ്ങുന്നുണ്ടായിരുന്നു.KSEB മുൻകരുതലിന്റെ ഭാഗമായി മരക്കൊമ്പുകൾ വെട്ടുന്നതാണ് സ്കൂളിൽ കറന്റ്‌ ഇല്ലാത്തതിന് കാരണമെന്ന് സ്കൂളിന് പുറത്തിറങ്ങിയപ്പോൾ ആണ് മനസിലായത്..

നാളെ ടീച്ചിങ് പ്രാക്ടീസിന്റെ നാല് ആഴ്ചകൾ പൂർത്തിയാക്കുമെന്ന തിരിച്ചറിവോട് കൂടിയാണ് വീട്ടിലേക്ക് മടങ്ങിയത്.


Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 4❤❤

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 3❤❤