SCHOOL INTERNSHIP PROGRAMME- DAY 19❤️(END OF THE FOURTH WEEK)❤️
17/11/2023!!!
ഇന്ന് ഉച്ചവരെയാണ് ക്ലാസ് എന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നതിനാൽ കുട്ടികളുടെ എണ്ണം വളരെ കുറവായിരിക്കും എന്ന് ഊഹിച്ചിരുന്നു. സ്കൂളിലേക്ക് എത്തുമ്പോൾ തന്നെ ഒരു ശാന്തതയാണ് അനുഭവപ്പെട്ടത്.
ആദ്യത്തെ പീരീഡ് ഹർഷയ്ക്ക് എട്ടാം ക്ലാസിൽ ക്ലാസ് ഉണ്ടായിരുന്നു. ഞാനും ആ ക്ലാസ്സ് കാണുന്നതിന് എട്ടാം ക്ലാസിൽ എത്തിയിരുന്നു.
രണ്ടാമത്തെ പിരീഡ് എനിക്ക് 9 B
യിൽ
ക്ലാസ് ഉണ്ടായിരുന്നു ഫിസിക്സ് ആയിരുന്നു പഠിപ്പിച്ചത്. ഭൂഗുരുത്വ ത്വരണം എന്താണെന്നും ധ്രുവ പ്രദേശങ്ങളിലും ഭൂമധ്യരേഖ പ്രദേശങ്ങളിലും എങ്ങനെ വ്യത്യാസപ്പെടുന്നു എന്നും ചന്ദ്രനിലെ g യുടെ മൂല്യം തുടങ്ങിയവയാണ് പഠിപ്പിച്ചത്. ആക്ടിവിറ്റി, ആക്ടിവിറ്റി കാർഡ്, ICT എന്നിവ ഉപയോഗിച്ച് കൊണ്ട് ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ കഴിഞ്ഞു. മൂന്നാമത്തെ പീരീഡ് 8 A യിൽ എത്തി. കുട്ടികൾക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞു. ഉച്ചക്ക് സ്കൂളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ടീച്ചിങ് പ്രാക്ടിസിന്റെ 4 ആഴ്ചകൾ പൂർത്തിയാക്കി എന്ന് മനസിലാക്കി.ഈ ഒരാഴ്ചത്തെ കാര്യങ്ങൾ അവലോകനം ചെയ്യുമ്പോൾ ടൈം ടേബിൾ അനുസരിച് ഏകദേശം എല്ലാ ക്ലാസ്സുകളും എടുക്കാൻ കഴിഞ്ഞു. ഒരു ക്ലാസ്സ് മാത്രമാണ് pt യുടെ ഭാഗമായി നഷ്ടപ്പെട്ടത്. എല്ലാ ക്ലാസ്സുകളും ആക്ടിവിറ്റി, പരീക്ഷണങ്ങൾ, ആക്ടിവിറ്റി കാർഡ്, ചാർട്ട്, ICT എന്നിവയുടെ സഹായത്തോടു കൂടി പൂർത്തിയാക്കാൻ കഴിഞ്ഞു 😌.
Keep it simple!!!
Comments
Post a Comment