SCHOOL INTERNSHIP PROGRAMME- DAY 20❤️

ഇന്ന് ഒന്നാംഘട്ട ടീച്ചിങ് പ്രാക്ടീസിന്‍റെ പകുതിദൂരം പിന്നിട്ട് അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുന്നു. വരുന്ന വഴിയിലെല്ലാം ഇനി എടുക്കാൻ പോകുന്ന ലെസ്സൺ പ്ലാനുകളെ കുറിച്ചായിരുന്നു മനസ്സിൽ. പതിനെട്ടാം തീയതി കോളേജിൽ വച്ച് ഒരു റിഫ്ലക്റ്റീവ് സെഷൻ സംഘടിപ്പിച്ചിരുന്നു.അന്ന് എല്ലാവരുടെയും അനുഭവം പങ്കുവയ്ക്കുന്നതിന് സാധിച്ചു. അതോടൊപ്പം സ്കൂളിൽ ഇനി ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങളും ലഭിച്ചു. Diagnostic ടെസ്റ്റ്‌ ഉടൻ നടത്തണം. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.ആദ്യത്തെ പീരീഡ് ഹർഷയ്ക്ക് 8 A യിൽ ക്ലാസുണ്ടായിരുന്നു. peer ഒബ്സർവേഷന് വേണ്ടി ഞാനും ഹർഷക്കൊപ്പം ക്ലാസിൽ പോയി.യഥാർത്ഥ ലായനി,സസ്പെൻഷൻ, കൊളോയ്ഡ് എന്നിവയാണ് ഹർഷ ക്ലാസിൽ പഠിപ്പിച്ചത്യഥാർത്ഥ ലായനി, സസ്പെൻഷൻ, കൊളോയ്ഡ് എന്നിവ കുട്ടികൾക്ക് കാണിച്ചു കൊടുത്തതും ഇവയുടെ സവിശേഷതകൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചതും ക്ലാസ്സ് വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകരമായി. നാലാമത്തെ പിരീഡ് എനിക്ക് എട്ട് ബിയിൽ ക്ലാസ് ഉണ്ടായിരുന്നു.കെമിസ്ട്രി ആണ് പഠിപ്പിച്ചത്.ലായനികൾ എന്ന പാഠഭാഗത്തിലെ പൂരിതലായനി, അതിപൂരിത ലായനി, അപൂരിതലായനി, ലേയത്വം എന്നിവയാണ് ഇന്ന് പഠിപ്പിച്ചത്. ആക്ടിവിറ്റികളിലൂടെ ലെസ്സൺ പ്ലാൻ വിജയകരമായി പൂർത്തിയാക്കി.ഉച്ചയ്ക്ക് ശേഷം ഒരു പിരീഡ് കൂടി എട്ടു ബിയിൽ ക്ലാസ് ഉണ്ടായിരുന്നു.ഫിസിക്സിലെ കാന്തികത എന്ന പാഠഭാഗത്തിലെ വശഗത, retentivity, പെർമിയബിലിറ്റി എന്നിവയാണ് പഠിപ്പിച്ചത്. ICT യുടെ സഹായത്തോടു കൂടി ലെസ്സൺ പ്ലാൻ പൂർത്തിയാക്കി.അവസരം ലഭിച്ചപ്പോൾ കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് നേരത്തെ പഠിപ്പിച്ച ഭാഗം ഒന്നുകൂടി പഠിപ്പിക്കാനാണ് സമയം കണ്ടെത്തിയത്. അവരെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.അവർക്ക് മനസ്സിലായെന്ന് പറഞ്ഞപ്പോൾ സന്തോഷമായി.. സംശയം ഉള്ളത് അടുത്ത ക്ലാസ്സിൽ പറഞ്ഞു തരാമെന്ന് പറഞ്ഞിട്ടാണ് ഞാൻ മടങ്ങിയത്. നാളെ മുതൽ സ്റ്റാഫ്‌ റൂമിൽ ആണ് ഇരിക്കേണ്ടതെന്ന നിർദ്ദേശം കിട്ടി. അങ്ങനെ ടീച്ചിങ് പ്രാക്ടിസിന്റെ 20 ദിവസങ്ങൾ പൂർത്തിയായിരിക്കുന്നു... 😌






Keep it simple!!!


Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤