SCHOOL INTERNSHIP PROGRAMME- DAY 21❤️

 21/11/2023!!!!

ഇന്ന് ഞങ്ങൾ സ്റ്റാഫ് റൂമിൽ ആണ് ഇരുന്നത്. സ്കൂളിൽ ട്രെയിനിങ് പ്രോഗ്രാം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ടീച്ചർമാർ കുറവായിരുന്നു. അതിനാൽ റെഗുലർ ടൈം ടേബിൾ അനുസരിച്ച് ആയിരുന്നില്ല ക്ലാസ്. എന്നാൽ ഇന്ന് 9 B യിൽ 2 പീരീഡ് ഫിസിക്സ്‌ ക്ലാസ്സ്‌ ലഭിച്ചു. ടൈം ടേബിൾ അനുസരിച്ചുള്ള ക്ലാസ്സ്‌ അല്ലായിരുന്നു എങ്കിലും ലെസ്സൺ പ്ലാൻ ഉണ്ടായിരുന്നതിനാൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ആദ്യത്തെ പീരീഡ് ഗുരുത്വാകർഷണം എന്ന പാഠത്തിലെ അവസാന ഭാഗമാണ് ക്ലാസ്സ്‌ എടുത്തത്. ICT ലെസ്സൺ പ്ലാൻ ആയിരുന്നു. കൃത്യമായി ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ കഴിഞ്ഞു. അതിന് അടുത്ത പീരീഡ് 9B യിൽ തന്നെ പഠിപ്പിക്കാൻ പറ്റി. അപ്പോൾ പ്രവൃത്തി, ഊർജം, പവർ എന്ന പാഠം ആരംഭിച്ചു. Concept attainment model അനുസരിച്ചുള്ളതായിരുന്നു ലെസ്സൺ പ്ലാൻ. അത് കുട്ടികളിൽ നല്ലൊരു അനുഭവം ഉണ്ടാക്കി. താരതമ്യേന എളുപ്പമുള്ള ആശയം ആയിരുന്നതിനാൽ കുട്ടികൾ വളരെ വേഗം ആശയം കണ്ടെത്തി. ഉച്ചക്ക് ശേഷം 8 B യിൽ എത്തി. Inquiry ട്രെയിനിങ് മോഡൽ അനുസരിച്ചുള്ള ലെസ്സൺ പ്ലാൻ ആണ് എടുത്തത്.2 മോഡൽ ഇന്ന് എടുക്കണമെന്ന് പ്ലാൻ ചെയ്തിരുന്നതല്ല, എന്നാൽ ഇങ്ങനെ ക്ലാസ്സ്‌ കിട്ടിയപ്പോൾ 2 ഉം ഒരു ദിവസം എടുക്കേണ്ടി വന്നു.2 ക്ലാസ്സിൽ ആയിരുന്നതിനാൽ ആശങ്ക ഉണ്ടായില്ല.. അവസാനത്തെ പീരീഡ് വീണ്ടും 8 B യിൽ എത്തി. ഇന്ന് ഒരു പീരീഡ് നേരത്തെ കിട്ടിയത് കൊണ്ടും അവസാനത്തെ പീരീഡ് ആയത് കൊണ്ടും പഠിപ്പിച്ചില്ല. ബെല്ലടിച്ചതും കുട്ടികൾ വീട്ടിലേക്ക് ഓടി.. ഇന്ന് ഒരുപാട് ക്ലാസ്സ്‌ എൻഗേജ് ചെയ്യേണ്ടി വന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നു.ബാക്കി സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാം പതിവ് പോലെ നടന്നു. വൈകുന്നേരം സ്റ്റാഫ്‌ റൂമിൽ ഫിഷ് ടാങ്ക് സെറ്റ് ചെയ്യുന്ന അധ്യാപകനെ കണ്ടു. സൈൻ ചെയ്തിറങ്ങുമ്പോൾ വൈസ് പ്രിൻസിപ്പൽ ഏതോ ഓഫീസിൽ പോയ ശേഷം മടങ്ങി വരുന്നത് കണ്ടു...

End Of 21st day in SMV School...... 😍




Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤