SCHOOL INTERNSHIP PROGRAMME- DAY 22❤️
9 മണിയായപ്പോൾ തന്നെ സ്കൂളിലെത്തി.എന്നാൽ ഓഫീസ് റൂമോ സ്റ്റാഫ് റൂമോ ഒന്നും തന്നെ തുറന്നിരുന്നില്ല.നേരത്തെ എത്തിയ അധ്യാപകരും പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. സ്കൂൾ ഇന്ന് അവധിയാണോ എന്ന് പോലും ആശങ്കയുണ്ടായി. എന്നാൽ ഗോലി കളിക്കുന്ന കുട്ടികളെ കാണാൻ സാധിച്ചു.
9.15 ആയപ്പോൾ ഓഫീസ് തുറന്നു. സൈൻ ചെയ്ത ശേഷം സ്മാർട്ട് റൂമിന്റെ താക്കോലും എടുത്തു മുകളിലേക്ക് കയറി. ഇന്നും ട്രെയിനിങ് നടക്കുന്നതുകൊണ്ട് മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും കുട്ടികളെ ഒന്നിച്ചിരുത്തി.ഇന്ന് രണ്ടു ക്ലാസുകൾ എടുക്കാൻ അവസരം ലഭിച്ചു. 2 പീരീഡും 9 ൽ തന്നെ ആയിരുന്നു. മൂന്നാമത്തെ പീരീഡും അഞ്ചാമത്തെ പീരീഡും ആണ് ക്ലാസ്സ് എടുത്തത്. ഫിസിക്സ് ക്ലാസ്സ് ആണെടുത്തത്. മൂന്നാമത്തെ പീരീഡ് ഗതികോർജം, പ്രവൃത്തി - ഊർജ തത്വം എന്നിവയാണ് പഠിപ്പിച്ചത്. ICT ലെസ്സൺ പ്ലാൻ ആയിരുന്നു. കൃത്യമായ ആക്ടിവിറ്റികൾ, വീഡിയോ എന്നിവയിലൂടെ ക്ലാസ്സ് മുന്നോട്ട് കൊണ്ട് പോയി. അഞ്ചാമത്തെ പീരീഡ് സ്ഥിതികോർജം, ഊർജ സംരക്ഷണ നിയമം എന്നിവയാണ് പഠിപ്പിച്ചത്. ICT സംയോജിപ്പിച്ചുകൊണ്ട് വളരെ കൃത്യമായി ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. ആശയവുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങളും ചെയ്യിപ്പിച്ചു.2 ലെസ്സൺ പ്ലാനുകളും കൃത്യ സമയത്തിനുള്ളിൽ തുടർപ്രവർത്തനം അടക്കം നൽകി പൂർത്തീകരിക്കാൻ സാധിച്ചു.രണ്ടാമത്തെയും നാലാമത്തെയും പിരീഡ് ഹർഷയുടെ ക്ലാസ്സ് കാണുന്നതിനുവേണ്ടിയും പോയി. ഉച്ചക്ക് നല്ല മഴയുണ്ടായിരുന്നു.🌧️🌧️നാളെ ക്ലസ്റ്റർ മീറ്റിങ് ആയതുകൊണ്ട് അവധിയാണെന്ന് അറിയാൻ കഴിഞ്ഞു.ഒരുപാട് പ്ലാനിങ്ങുകളുമായാണ് വീട്ടിലേക്ക് മടങ്ങിയത്.. 😌
Keep it simple!!!
Comments
Post a Comment