SCHOOL INTERNSHIP PROGRAMME- DAY 23❤️(END OF THE FIFTH WEEK)❤️

 

24/11/2023!!!


ഇന്നലെ ക്ലസ്റ്റർ മീറ്റിംഗ് ആയതുകൊണ്ട് സ്കൂൾ അവധിയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് കുട്ടികളുടെ എണ്ണം കുറവാകാൻ സാധ്യതയുണ്ടെന്ന് മനസ്സിൽ കണ്ടിരുന്നു.9.30 ന് മുൻപ് തന്നെ അഞ്ചു ടീച്ചർ ക്ലാസ്സ്‌ കാണാൻ സ്കൂളിൽ എത്തിയിരുന്നു. ടീച്ചറിനോടൊപ്പം വൈസ് പ്രിൻസിപ്പളിനെ കണ്ട ശേഷമാണ് ക്ലാസ്സിലേക്ക് എത്തിയത്. ആദ്യത്തെ പീരീഡ് ഹർഷയുടെ 8 ലെ ക്ലാസ്സ്‌ കാണാൻ ടീച്ചർ പോയി. ആ സമയത്തു ഞങ്ങളെ സ്മാർട്ട്‌ റൂമിൽ നിന്ന് സ്റ്റാഫ്‌ റൂമിലേക്ക് മാറ്റി. എനിക്ക് രണ്ടാമത്തെ പീരീഡ് ക്ലാസ്സ്‌ ഉണ്ടായിരുന്നു. ടീച്ചർ ഒബ്സെർവേഷന് വേണ്ടി ക്ലാസ്സിൽ എത്തി. രസതന്ത്രത്തിലെ ആസിഡ്, ബേസ്, ലവണങ്ങൾ എന്ന പാഠത്തിലെ അവസാന ഭാഗമായ ലവണങ്ങൾ ആണ് പഠിപ്പിച്ചത്. ടീച്ചറിന്റെ വാക്കുകൾ എപ്പോഴും ആത്മ വിശ്വാസം നൽകുന്നതാണ്.. ❤️നാലാമത്തെ പീരീഡ് 8 ൽ പഠിപ്പിക്കാൻ പോയി. ഗോളീയ ദർപ്പണങ്ങൾ എന്ന പാഠമാണ് പഠിപ്പിച്ചത്. ഗോളീയദർപ്പണവുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ, കോൺവെക്സ്, കോൺകേവ് ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ എന്നിവ ICT, മോഡൽ എന്നിവ ഉപയോഗിച്ച് കൃത്യമായി കുട്ടികളിൽ എത്തിച്ചു. ഇന്ന് വെള്ളിയാഴ്ച ആയതു കൊണ്ട് ഉച്ചക്ക് ഇന്റർവെൽ കൂടുതൽ സമയം ഉണ്ടായിരുന്നു. അവസാനത്തെ 2 പീരീഡ് കുട്ടികൾക്ക് PT ആയിരുന്നു.. ആ സമയം 9 ലെ കുട്ടി ഫിസിക്സിലെ സംശയവുമായെത്തി.ഗണിത പ്രശ്നം ചെയ്യുന്നതിന് വേണ്ട നിർദ്ദേശം നൽകി.....


അങ്ങനെ ഇന്നത്തെ ദിവസം അവസാനിക്കുമ്പോൾ ടീച്ചിങ് പ്രാക്ടിസിന്റെ 5 ആഴ്ചകൾ പൂർത്തിയാക്കി..... ❤️






ഈയാഴ്ചത്തെ കാര്യങ്ങൾ അവലോകനം ചെയ്യുമ്പോൾ, ആക്ടിവിറ്റി കാർഡുകൾ, ചാർട്ടുകൾ, പരീക്ഷണങ്ങൾ എന്നിവയിലൂടെ കൃത്യമായി ക്ലാസുകൾ എടുക്കാനും ലെസ്സൺ പ്ലാനുകൾ പൂർത്തീകരിക്കാനും സാധിച്ചു എന്ന് നിസംശയം പറയാം.. ❤️❤️

Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 4❤❤

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 3❤❤