SCHOOL INTERNSHIP PROGRAMME- DAY 24❤️


27/11/2023!!!


ഇന്ന് ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തണം കാഴ്ച പരിമിതിയുള്ള കുട്ടികൾ കുറച്ച് അധികം അവധിയെടുത്തിരുന്നതിനാൽ പാഠഭാഗം ഒന്നുകൂടി പറഞ്ഞു കൊടുക്കണം എന്നൊക്കെയുള്ള ചിന്തകളിൽ സ്കൂളിലേക്ക് എത്തിയപ്പോഴാണ് സ്കൂൾ മുഴുവൻ പുകയിലകപ്പെട്ടിരിക്കുന്നതായി കണ്ടത്. കൊതുകു ശല്യം മറികടക്കുന്നതിന് വേണ്ടിയുള്ള സ്മോക്കിങ് ആണെന്ന് പിന്നീട് മനസ്സിലായി. 😌ഇന്നും സ്റ്റാഫ് റൂമിൽ ആണ് ഇരുന്നത്. ഞങ്ങൾ മുൻപ് ഇരുന്ന റൂമിൽ ഇപ്പോൾ KELSA യുടെ ബോർഡ്‌ വച്ചിരിക്കുന്നത് കണ്ടു.



ഒന്നാമത്തെ പിരീഡ് ഹർഷയ്ക്ക് എട്ടിൽ ക്ലാസ് ഉണ്ടായിരുന്നു ഗോളിയ ദർപ്പണങ്ങളിലെ ray ഡയഗ്രം എന്ന ഭാഗമാണ് പഠിപ്പിച്ചത്. രണ്ടാമത്തെ പിരീഡ് എനിക്ക് ഒമ്പതാം ക്ലാസിൽ ക്ലാസ്സ് ലഭിച്ചു. രസതന്ത്ര പാഠപുസ്തകത്തിലെ അലോഹങ്ങൾ എന്ന പാഠഭാഗത്തിലെ ഹൈഡ്രജൻ ആണ് ഇന്ന് പഠിപ്പിച്ചത് ഐസിടി ലെസ്സൺ പ്ലാൻ ആയിരുന്നു മികച്ച രീതിയിൽ തന്നെ ക്ലാസ്സ് പൂർത്തീകരിക്കാൻ സാധിച്ചു.

 തുടർന്ന് നാലാമത്തെ പിരീഡ് എട്ടാം ക്ലാസിൽ എത്തുകയും അവർക്ക് ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് പതിവുപോലെ ഭക്ഷണം വിളമ്പുന്നതിന് പോയി. ഇന്ന് കുട്ടികളുടെ എണ്ണം കൂടുതലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഉച്ചയ്ക്ക് ശേഷം ബയോളജി ലാബ് അന്വേഷിച്ച് ഞങ്ങൾ പോയി. ബയോളജി ലാബിനൊപ്പം സ്കൂളിനകത്ത് പ്രവർത്തിക്കുന്ന അമ്പലവും ഞങ്ങൾക്ക് കാണാൻ സാധിച്ചു. ഒരുപാട് കേട്ടിട്ടുണ്ട് എങ്കിലും ഇന്നാണ് ആ അമ്പലം നേരിട്ട് കാണാൻ സാധിച്ചത്.







അവസാനത്തെ പിരീഡ് എട്ടാം ക്ലാസിൽ എത്തിയെങ്കിലും 8 എയും ബിയും ഒന്നിച്ച്  ആയിരുന്നതിനാൽ ലെസ്സൺ പ്ലാൻ ഉപയോഗിച്ച് പഠിപ്പിക്കാൻ കഴിഞ്ഞില്ല. കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് കുറച്ചു പാഠഭാഗം ഒന്നുകൂടി പറഞ്ഞു കൊടുത്തു.

ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ 24 ദിവസങ്ങൾ പൂർത്തിയായി..❤️

Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 4❤❤

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 3❤❤