SCHOOL INTERNSHIP PROGRAMME- DAY 25❤️

 


28/11/2023!!!


സ്റ്റാഫ് റൂം തുറന്ന് ജനലുകളെല്ലാം തുറന്നിട്ടു ഇന്ന് ടീച്ചർമാരുടെ എണ്ണം കുറവാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു രണ്ട് അധ്യാപകർ കുട്ടികളെയും കൊണ്ട് ഒരു കോളേജിലേക്ക് പോയിരുന്നു. ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. ആറാം ക്ലാസിലെ കുട്ടികൾ വളരെ നന്നായി അസംബ്ലി സംഘടിപ്പിച്ചു." Education is the most powerful weapon which you can use to change tha world. "എന്ന നെൽസൺ മണ്ടലയുടെ വാക്കുകളായിരുന്നു thought of the day ആയി പറഞ്ഞത്. ഒരുപാട് പ്രചോദനം നൽകുന്ന വാക്കുകളായിരുന്നു ഇത്. ഭരണഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം നൽകി.

രണ്ടാമത്തെ പിരീഡ് കാവ്യയുടെ ക്ലാസ് കാണുന്നതിനായി രാജശ്രീ ടീച്ചർ വന്നിരുന്നു.ഇംഗ്ലീഷ് സാർ മീറ്റിങ്ങിനായി പോയതിനാൽ ഞാൻ 9 ബി യിൽ കുറച്ചു നേരം നിന്നു. സർ വർക്ക് കൊടുത്തിട്ട് ആയിരുന്നു പോയത്. മൂന്നാമത്തെ  പിരീഡ് എനിക്ക് 9 B യിൽ ക്ലാസ് ഉണ്ടായിരുന്നു.ആറ് കുട്ടികളാണ് ക്ലാസിൽ ഉണ്ടായിരുന്നത്. ഓക്സിജൻ എന്ന ഭാഗമാണ് ആക്ടിവിറ്റുകളിലൂടെ കുട്ടികളിൽ എത്തിച്ചത്. ആറാമത്തെ പിരീഡ് 9 A യിലെ കുട്ടികളെയും കൊണ്ട് ലൈബ്രറിയിലേക്ക് പോയി. നല്ല സൗകര്യങ്ങൾ ഉള്ള മികച്ച രീതിയിൽ അറേഞ്ച് ചെയ്തിട്ടുള്ള ലൈബ്രറി ആയിരുന്നു. ഒരുപാട് ബുക്കുകൾ ഉണ്ടായിരുന്നു. ആദ്യമായാണ് ലൈബ്രറിയിൽ എത്തുന്നത്.



ഇന്ന് ഒരു ലെസ്സൺ പ്ലാൻ ആണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്. വൈകുന്നേരം വൈസ് പ്രിൻസിപ്പളിന്റെ മുറിയിലെത്തി സൈൻ ചെയ്ത് ഇറങ്ങുമ്പോൾ ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ 25 ദിവസങ്ങൾ പൂർത്തിയായി എന്ന് മനസിലാക്കി .... ❤️

Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤