SCHOOL INTERNSHIP PROGRAMME- DAY 26❤️
29/11/2023!!!
രാവിലെ സ്റ്റാഫ് റൂമിൽ എത്തിയ ശേഷം ഇന്നത്തെ ക്ലാസിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തി. രണ്ടാമത്തെ പീരീഡ് 9 B യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. ഇന്ന് രസതന്ത്രം പാഠപുസ്തകത്തിലെ അലോഹങ്ങൾ എന്ന പാഠത്തിലെ ഓസോൺ എന്ന ഭാഗമാണ് പഠിപ്പിച്ചത്. ഓക്സിജനുമായി ബന്ധിപ്പിച്ചു ICT യുടെ സഹായത്തോടുകൂടി ഓസോൺ എന്ന പാഠ ഭാഗം കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. നോർത്ത് തിരുവനന്തപുരം ക്രിക്കറ്റ് ടീമിന്റെ ഭാഗമായി കളിക്കുന്ന SMV സ്കൂളിലെ കുട്ടികൾ അവരുടെ ടീം കപ്പുയർത്തി എന്ന സന്തോഷവാർത്തയുമായി എത്തി....🏆🏆അതോടൊപ്പം സ്കൂളിൽ നിന്നും നല്ല സപ്പോർട്ട് കിട്ടിയില്ല എന്നൊരു ആശങ്കയും അവർക്കുണ്ടായിരുന്നു.. Peer observation ന്റെ ഭാഗമായി ഹർഷയുടെ 9A യിലെ ക്ലാസ്സ് കാണാൻ പോയി. ഓക്സിജൻ എന്ന ഭാഗമാണ് ക്ലാസ്സെടുത്തത്.
ഉച്ചക്ക് ശേഷം വളരെ അപ്രതീക്ഷിതമായി രാജശ്രീ ടീച്ചർ രേവതിയുടെയും കാവ്യയുടെയും ക്ലാസ്സ് കാണാൻ എത്തി. PT ക്ക് പോയിരുന്ന കുട്ടികളെ തിരിച്ചു വിളിച്ചാണ് ക്ലാസ്സ് അറേഞ്ച് ചെയ്തത്.
ഇന്ന് സൈൻ ചെയ്തിറങ്ങുമ്പോൾ 26 ദിവസങ്ങളും 38 ലെസ്സൺ പ്ലാനുകളും പൂർത്തിയാക്കിയതിന്റെ സന്തോഷം ഉണ്ടായിരുന്നു... ❤️
Keep it simple!!!!
.png)
Comments
Post a Comment