SCHOOL INTERNSHIP PROGRAMME- DAY 27❤️
30/11/2023!!
ടീച്ചിങ് പ്രാക്ടിസിന്റെ ഇരുപത്തി ഏഴാമത്തെ ദിവസമായിരുന്നു ഇന്ന്. ഇന്ന് നാൽപതമത്തെ ലെസ്സൺ പ്ലാൻ ആണ് കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്നത്. രണ്ടാമത്തെ പീരീഡ് ടൈം ടേബിൾ അനുസരിച്ച് ക്ലാസ്സ് ഉണ്ടായിരുന്നു എങ്കിലും മാത്‍സ് ടീച്ചറിന് ക്ലാസ്സ് ആവശ്യമായിരുന്നതിനാൽ ടീച്ചറാണ് ആ ക്ലാസ്സ് എടുത്തത്. രണ്ടാമത്തെ പീരീഡ് ഞാൻ 9 B യിൽ എത്തി പ്രവൃത്തി, ഊർജം, പവർ എന്ന പാഠത്തിലെ പവർ ആണ് പഠിപ്പിച്ചത്.
ഇന്ന് രണ്ടു കുട്ടികളുടെ ബർത്ത്ഡേ ആയിരുന്നതിനാൽ മിഠായി ലഭിച്ചു...🍡🍡നാലാമത്തെ പീരീഡ് 9 B യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. ഫിസിക്സ് പാഠ പുസ്തകത്തിലെ ധാരവൈദ്യുതി എന്ന ഭാഗമാണ് ക്ലാസ്സ് എടുത്തത്.Advance organizer എന്ന മോഡൽ ഉപയോഗിച്ചാണ് ധാര വൈദ്യുതി പഠിപ്പിച്ചത്.. കോളേജിൽ നിന്നും ആശ ടീച്ചർ ക്ലാസ്സ് കാണാൻ വന്നിരുന്നു.ഉച്ചക്ക് പതിവുപോലെ ആഹാരം വിളമ്പാൻ പോയി.ഉച്ചക്ക് ശേഷം ആദ്യത്തെ പീരീഡ് 10 B യിലെ കുട്ടികളെയും കൊണ്ട് ലൈബ്രറിയിൽ പോയി. ആറാമത്തെ പീരീഡ് എട്ടാം ക്ലാസിലെ കുട്ടികളെ മാനേജ് ചെയ്യാൻ പോയി. കുട്ടികൾക്കൊപ്പം കുറച്ചു സമയം ചെലവഴിച്ചു. 40 ലെസ്സൺ പ്ലാൻ പൂർത്തിയാക്കിയതിന്റെ ആത്മ വിശ്വാസത്തോടും സന്തോഷത്തോടും കൂടിയാണ് സൈൻ ചെയ്തിറങ്ങിയത്.... ❤️
Keep it simple!!!
Comments
Post a Comment