SCHOOL INTERNSHIP PROGRAMME- DAY 28❤️(END OF THE SIXTH WEEK)❤️

 



01/12/2023!!!!

രാവിലെ 9 മണിക്ക് എത്തിയപ്പോൾ തന്നെ ഓഫീസിൽ എല്ലാവരും വന്നിട്ടുണ്ടായിരുന്നു. എട്ടാം ക്ലാസിലെ കുട്ടികൾ ഫുട്ബോൾ കളിക്കാൻ പോകുന്നതിന് ഫോം ഫിൽ ചെയ്യാൻ എത്തിയിരുന്നു. അതിനുവേണ്ടി അവരുടെ രക്ഷകർത്താക്കളും എത്തിയിരുന്നു. ഹർഷ വരാത്തതിനാൽ എട്ടാം ക്ലാസിൽ കയറേണ്ടി വന്നു. എന്റെ ലെസ്സൺ പ്ലാനുകൾ എല്ലാം ഇന്നലെ പൂർത്തിയായിരുന്നു.ഇന്ന് കുട്ടികളെ നേരത്തെ പഠിപ്പിച്ച ചില കാര്യങ്ങൾ ഒന്നുകൂടി പഠിപ്പിച്ചു. ഗോളീയ ദർപ്പണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും ഫോക്കസ് എന്നിവയാണ് പഠിപ്പിച്ചത്.രണ്ടാമത്തെ പിരീഡും ഒമ്പതാം ക്ലാസിൽ പോയി. സ്കൂളിൽ ഇന്ന് കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. വെള്ളിയാഴ്ച ദിവസം പൊതുവെ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറവാണ്. കുട്ടികളെക്കൊണ്ട് നോട്ട് എഴുതിപ്പിക്കാനാണ് ടീച്ചർ നിർദ്ദേശം നൽകിയത്. ഇംഗ്ലീഷ് മീഡിയത്തിലെയും മലയാളം മീഡിയത്തിലെയും കുട്ടികളെ ഒന്നിച്ചിരുത്തിയതിനാൽ പ്രത്യേകം പ്രത്യേകം നോട്ട് അടയാളപ്പെടുത്തേണ്ടി വന്നു. ക്രിക്കറ്റ് കളിക്കുന്ന കുട്ടിയോട് സെലക്ഷനെ കുറിച്ച് ചോദിച്ചപ്പോൾ ഹയർസെക്കൻഡറി കുട്ടികൾക്കാണ് സാധ്യത കൂടുതൽ എന്ന് അറിയാൻ കഴിഞ്ഞു.

ഇപ്പോൾ ഞങ്ങൾ സ്റ്റാഫ് റൂമിൽ ആണ് ഇരിക്കുന്നത്. അതുകൊണ്ടുതന്നെ സ്കൂളിനെ കുറിച്ചുള്ള ഒരുപാട് വിവരങ്ങൾ അറിയാൻ കഴിയുന്നുണ്ട്. കുട്ടികളെക്കുറിച്ച് ഇത്രയും കാര്യങ്ങൾ അറിയാൻ കഴിയുന്നതും ഇപ്പോഴാണ്. ഇവിടെ പഠിക്കുന്ന ഓരോ കുട്ടികളുടെയും പശ്ചാത്തലം വ്യത്യസ്തമാണ്.ഞങ്ങളോട് സംസാരിക്കാൻ അധിക താൽപര്യം കാണിക്കുന്ന ഒരു കുട്ടി മുൻപ് തന്നെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ആ കുട്ടിയുടെ വീട്ടിലെ സാഹചര്യങ്ങളാണ് അങ്ങനെ പെരുമാറാനുള്ള കാരണമെന്ന് ഇന്നാണ് മനസ്സിലാക്കിയത്. ഇതുപോലെ ഒരുപാട് കാര്യങ്ങൾ സ്റ്റാഫ് റൂമിൽ ഇരിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് അറിയാൻ കഴിയുന്നുണ്ട്.ഓരോ കുട്ടികൾക്കും ഓരോ കഥയാണ് പറയാനുള്ളത്...... 🙂


കേവലം അധ്യാപനം മാത്രമല്ല അധ്യാപകരുടെ ചുമതല എന്നുള്ള കാര്യം ഇപ്പോഴാണ് കൂടുതൽ മനസ്സിലാക്കുന്നത്. കുട്ടികൾ എന്തുചെയ്താലും അതിന്റെ ഉത്തരവാദിത്വം ടീച്ചറുടെ മേലെയാണ് വരുന്നതെന്ന് മനസ്സിലായി. അത്തരം ഒരുപാട് കഥകൾ ഇരിക്കുന്നതുകൊണ്ട് മാത്രം അറിയാൻ കഴിയുന്നു. കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങൾ, Individual difference  എന്നിവയുമായി ബന്ധപ്പെട്ട ഒരുപാട് കഥകൾ.....!!!! ഉച്ചയ്ക്ക് ശേഷം സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ് നമ്മുടെ കോളേജിന്റെ ഐഡന്റിറ്റി കാർഡും ഇട്ടുകൊണ്ട് രണ്ടു കുട്ടികൾ വരുന്നത് കണ്ടത്. HM നെ കാണാൻ വേണ്ടി വന്നതായിരുന്നു.അവർക്ക് ഇൻഡക്ഷൻ പ്രോഗ്രാം ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞു. അഞ്ചു കുട്ടികളാണ് ഇവിടെ വരുന്നതെന്നും പറഞ്ഞു. കുട്ടികളുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിന് വേണ്ടി സ്കൂളിൽ എത്തിയ വീട്ടുകാരുടെയും അധ്യാപകരുടെയും സംഭാഷണങ്ങൾ കേട്ടിരുന്നു.....
 തിങ്കളാഴ്ച സ്കൂളിൽ ഇലക്ഷൻ ആണെന്നും KELSA യുടെ ഉദ്ഘാടനം, അതോടനുബന്ധിച്ച് മീറ്റിംഗും ഉണ്ടെന്നുള്ള വിവരം അറിയാൻ കഴിഞ്ഞു. വൈകുന്നേരം യുപിയിലെ കുട്ടികളാണ് ഇന്ന് ദേശീയ ഗാനം പാടിയത്..... 😌

40 ലെസ്സൺപ്ലാൻ പൂർത്തിയാക്കിയതാണ് ഈ ആഴ്ചയുടെ സവിശേഷത 😍😌.

Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤