SCHOOL INTERNSHIP PROGRAMME- DAY 29❤️
04/12/2023!!!
ടീച്ചിങ് പ്രാക്ടീസിന്റെ ഏഴാമത്തെ ആഴ്ചയാണ് ഇന്ന് തുടങ്ങുന്നത്. ഫിസിക്കൽ സയൻസിന്റെ 40 ലെസ്സൺ പ്ലാനുകൾ, ഡയഗ്നോസ്റ്റിക് ടെസ്റ്റ് എന്നിവ പൂർത്തീകരിച്ചു. Peer observation ഒരു വശത്തുകൂടി നടക്കുന്നുണ്ട്. ഈ ആഴ്ച ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ഒബ്സർവേഷന് വേണ്ടി സാറിനെ സ്കൂളിലേക്ക് ക്ഷണിക്കണം,achievement test നടത്തണം, Conscientization പ്രോഗ്രാം നടത്തണം..... 🙂ടീച്ചർമാർ കുട്ടികൾക്ക് പാഠം തീർക്കാനുള്ള ഓട്ടത്തിലാണ്.. കാരണം അടുത്ത ആഴ്ച മുതൽ കുട്ടികൾക്ക് പരീക്ഷയാണ്. അതിനിടയിൽ ഇതിനെല്ലാം സമയം കണ്ടെത്തണം..... 🙂
എല്ലാം നന്നായി നടക്കുമെന്ന് ശുഭാപ്തി വിശ്വാസത്തോടുകൂടിയാണ് ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുന്നത്... 😍 ആദ്യത്തെ പിരീഡ് ഇലക്ഷൻ ആയിരുന്നു. അതുകൊണ്ടുതന്നെ ക്ലാസുകൾ ഉണ്ടായിരുന്നില്ല. ക്ലാസുകളിൽ നിന്ന് കയ്യടിയുടെ ശബ്ദം കേൾക്കാമായിരുന്നു....👏👏
ഇന്ന് ഞങ്ങൾ സ്റ്റാഫ് റൂമിൽ നിന്ന് സ്മാർട്ട് റൂമിലേക്ക് മാറി. ഹർഷയ്ക്ക് മൂന്നാമത്തെ പിരീഡ് ഒൻപത് എ യിൽ ക്ലാസ് ഉണ്ടായിരുന്നു. Peer ഒബ്സെർവഷന് വേണ്ടി ഞാനും പോയി.. ഓസോൺ എന്ന പാഠ ഭാഗമാണ് ഹർഷ ക്ലാസ്സ് എടുത്തത്. നാലാമത്തെ പീരീഡ് 8 B യിൽ എത്തി. ഗോളീയ ദർപ്പണങ്ങളിൽ പ്രതിബിംബം രൂപപ്പെടുന്നത് എങ്ങനെയെന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കുട്ടികളുമായി ചർച്ച ചെയ്തത്. കുട്ടികൾ തന്നെ ray diagarm വരച്ച് പ്രതിബിംബ രൂപീകരണം കണ്ടെത്തി.അവസാനത്തെ പീരീഡ് വീണ്ടും 8 B യിൽ എത്തി കുട്ടികൾക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞു. കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ഒന്നു കൂടി revise ചെയ്തു കൊടുത്തു...
വൈകുന്നേരം സൈൻ ചെയ്യാൻ വൈസ് പ്രിൻസിപ്പാളിന്റെ റൂമിലെത്തിയപ്പോൾ നാളെ മുതൽ ഞങ്ങളുടെ പഴയ റൂമിൽ ഇരുന്നാൽ മതി എന്ന് പറഞ്ഞു.കോളേജിലേക്ക് പോയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്... 😌
Keep it simple!!!
.png)
.jpg)
Comments
Post a Comment