SCHOOL INTERNSHIP PROGRAMME- DAY 30❤️


 05/12/2023!!!


9 മണിക്ക് സൈൻ ചെയ്തു ഓഫീസ് റൂമിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിനു വേണ്ടി സ്കൂളിൽ എത്തിയ ഞങ്ങളുടെ ജൂനിയേഴ്സിനെ കണ്ടു. അവരോട് സംസാരിച്ച ശേഷം ഞങ്ങൾ മുൻപ് ഇരുന്ന ക്ലാസിലാണ് എത്തിയത്. കുറച്ചു കഴിഞ്ഞപ്പോൾ ജൂനിയേഴ്സും അവിടെത്തന്നെ വന്നു.എന്നാൽ ഇന്ന് അധ്യാപകരുടെ എണ്ണം വളരെ കുറവായതുകൊണ്ട് ഇംഗ്ലീഷ് മീഡിയത്തെയും മലയാളം മീഡിയത്തെയും ഒന്നിച്ചിരുത്തി. മുകളിലത്തെ നിലയിൽ ക്ലാസുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഞങ്ങളും സ്റ്റാഫ് റൂമിലേക്ക് മാറി. ഹർഷയ്ക്ക് ആദ്യത്തെ പിരീഡ് 8  A യിൽ ക്ലാസ് ഉണ്ടായിരുന്നു.ഗോളീയ ദർപ്പണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്ന് പഠിപ്പിച്ചത്.മൂന്നാമത്തെ പിരീഡ് ഞാൻ 8 B യിൽ എത്തി.മൂന്നു കുട്ടികൾ മാത്രമാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്.ക്ലാസിലെ കാഴ്ച പരിമിതിയുള്ള കുട്ടിക്ക് ഇന്ന് ആറ്റിങ്ങൽ സ്കൂളിൽ വച്ച് ജില്ലാതല മത്സരം ഉണ്ടെന്നും അതിനാൽ ഇന്ന് വരില്ല എന്നും ഇന്നലെ തന്നെ അറിയിച്ചിരുന്നു.ക്ലാസിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് ഗോളിയ ദർപ്പണമായ കോൺവെക്സ് ദർപ്പണത്തിന്റെ പ്രതിബിംബ രൂപീകരണവും, ആവർധനം എന്ന ആശയവും പറഞ്ഞു കൊടുത്തു. കുട്ടികൾ സ്വയം ray diagram വരച്ചു എന്നത് സന്തോഷം നൽകി.ഒമ്പതാം ക്ലാസിലിരുന്ന് സംസാരിച്ച കുട്ടികളെ ടീച്ചർ സ്റ്റാഫ് റൂമിൽ കൊണ്ടിരുത്തി.ഉച്ചയ്ക്ക് പതിവുപോലെ ആഹാരം വിളമ്പാൻ പോയി. ഇന്ന് ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു.ഉച്ചയ്ക്കുശേഷം ഒമ്പതാം ക്ലാസിൽ എത്തി കാവ്യ 9A യിലെ കുട്ടികൾക്ക് ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. ഞാനും 9 ബി യിലെ കുട്ടികൾക്ക് achievement ടെസ്റ്റ് നടത്താം എന്ന് കരുതിയാണ് ക്ലാസ്സിൽ എത്തിയത്. എന്നാൽ കുട്ടികൾ പേപ്പർ ഉണ്ടായിരുന്നില്ല എന്നത് കൊണ്ടും പഠിക്കാൻ ഒരു ദിവസം കൂടി ചോദിച്ചത് കൊണ്ടും  നാളെ ടെസ്റ്റ് നടത്താമെന്ന് തീരുമാനിച്ചു. രണ്ട് പിരീഡും ഒമ്പതാം ക്ലാസിലാണ് നിന്നത്. കുട്ടികളോടൊപ്പം ഒരുപാട് സമയം ചെലവഴിക്കാനും അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ അറിയാനും കഴിഞ്ഞു.അറിഞ്ഞ പല കാര്യങ്ങളും സന്തോഷം നൽകുന്നതായിരുന്നില്ല 🤥ജീവിതത്തിൻറെ യാഥാർത്ഥ്യങ്ങൾ അവർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.....

ഇന്ന് വൈകുന്നേരം സ്കൂളിൽ ദേശീയ ഗാനം പാടിയത് യുപിയിലെ  കുട്ടികളായിരുന്നു.ഇന്ന് ടീച്ചിങ് പ്രാക്ടീസിന്റെ 30 ദിവസങ്ങൾ പൂർത്തിയായി.❤️

Keep it simple!!!


Comments

Popular posts from this blog

Community Living Camp -DAY 4❤❤

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 3❤❤