SCHOOL INTERNSHIP PROGRAMME- DAY 31❤️


                                                                          06/12/2023!!!

ബുധനാഴ്ച ആയതിനാൽ ഇന്ന് വർണശബളമായ യൂണിഫോം ആയിരുന്നു. സൈൻ ചെയ്ത ശേഷം ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ കുട്ടികളോരോരുത്തരായി വരുന്നത് കാണാമായിരുന്നു. ഇന്ന് sfi യുടെ വിദ്യാഭ്യാസ ബന്ദ് ആണെന്ന് അറിയിച്ചിരുന്നു എങ്കിലും ഇന്ന് കുട്ടികളുടെ എണ്ണത്തിൽ വലിയ വ്യത്യാസം ഉണ്ടായിട്ടില്ലായിരുന്നു.. 😌 റൂമിൽ വന്നിരുന്നപ്പോൾ സ്കൂൾ ലീഡർ ആയതിന്റെ സന്തോഷത്തിൽ പത്താം ക്ലാസ്സിലെ കുട്ടി ലഡ്ഡു തന്നു. പിറന്നാൾ ആയതിനാലും കുട്ടികൾ മധുരം നൽകി.. 😍അതുകൊണ്ട് തന്നെ മാധുര്യം നിറഞ്ഞ ഒരു പ്രഭാതമായിരുന്നു ഇന്നത്തേത് എന്ന് പറയാം... 🍭😆
രണ്ടാമത്തെ പീരീഡ് 9B യിൽ എത്തി achievement ടെസ്റ്റ്‌ നടത്തി.9 കുട്ടികൾ ആണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. ക്ലാസ്സിലെ ഒരു കുട്ടി സൈക്കിൾ റാലിക്കു വേണ്ടി സെൻട്രൽ സ്റ്റേഡിയത്തിൽ പോയിരുന്നതിനാൽ ആ കുട്ടി മൂന്നാമത്തെ പീരീഡ് ആണ് ടെസ്റ്റ്‌ എഴുതിയത്.. ആ സമയം ബാക്കി കുട്ടികൾ നോട്ട് എഴുതുകയായിരുന്നു. രേവതിയുടെ ക്ലാസ്സ്‌ കാണാനെത്തിയ രാജശ്രീ ടീച്ചറും ക്ലാസ്സിൽ ഉണ്ടായിരുന്നു..... നാലാമത്തെ പീരീഡ് ആണ് രേവതി 9B യിൽ ക്ലാസ്സ്‌ എടുത്തത്. ഉച്ചക്ക് കോളേജിൽ നിന്ന് പ്രിൻസിപ്പളും ക്ലാസ്സ്‌ കാണാൻ എത്തിയിരുന്നു.9 A യിലെ കാവ്യയുടെ ക്ലാസും 9 B യിലെ രേവതിയുടെ ക്ലാസും കണ്ട ശേഷമാണ് പ്രിൻസിപ്പാൾ പോയത്.. Achievement ടെസ്റ്റിന്റെ പേപ്പർ തിരുത്തി... 😌നാളെ ഉച്ചക്ക് ശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സ്‌ എടുക്കാമെന്നുള്ള തീരുമാനത്തിൽ എത്തി ചേർന്നു... ഇന്റർവെൽ സമയത്തു ഫുട്ബോൾ മാറി ക്രിക്കറ്റ്‌ ആയിരിക്കുന്നു എന്നത് ശ്രദ്ധയിൽ പെട്ടു.. 😂🏏🏏
വൈകുന്നേരം വീട്ടിലേക്ക് നടന്നപ്പോൾ കുട്ടികൾ പലരും സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നത് ആണ് കാണാൻ കഴിഞ്ഞത്......🚲🚲

പൂർത്തിയായ 31 ദിവസങ്ങൾ.... 😍 പറഞ്ഞു കേൾക്കും പോലെ extend ചെയ്തില്ലെങ്കിൽ ഇനി പൂർത്തിയാകാനുള്ളത് 6 ദിനങ്ങൾ........ 😊

 Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 4❤❤