SCHOOL INTERNSHIP PROGRAMME- DAY 32❤️
ഇന്ന് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സ് എടുക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി. എനിക്ക് രണ്ടാമത്തെ പീരീഡ് 8 B യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. എന്നാൽ ഇൻഡക്ഷന് വന്ന കുട്ടികൾക്ക് ക്ലാസ്സ് വേണ്ടിയിരുന്നതിനാൽ ആ ക്ലാസ്സ് ലഭിച്ചില്ല.. ആ സമയത്തു കാവ്യ 9 A യിൽ achievement ടെസ്റ്റ് നടത്തുന്നുണ്ടായിരുന്നു. ഞങ്ങളും കൂടെ പോയി. ചോദ്യ പേപ്പർ കൊടുക്കാനും പേപ്പർ കൊടുക്കാനും സഹായിച്ചു. പല തരത്തിലുള്ള കുട്ടികളെ കാണാൻ സാധിച്ചു. പകുതി സമയം കിടന്നുറങ്ങിയ ശേഷം അവസാനത്തെ 10 മിനുട്ടിൽ എണീറ്റിരുന്ന് പരീക്ഷ എഴുതിയ കുട്ടിയും ബാക്കിയുള്ളവരുടെ പേപ്പറും നോക്കിയിരുന്ന കുട്ടികളും സ്വന്തമായി പരീക്ഷ എഴുതുന്ന കുട്ടികളും ആ കൂട്ടത്തിലുണ്ടായിരുന്നു... നോക്കിയെഴുതാൻ എടുത്തു വെച്ച പുസ്തകങ്ങൾ വളരെ കൃത്യമായി മേശ പുറത്ത് മാറ്റി വെച്ചു.... 🙂 മൂന്നാമത്തെ പീരീഡ് 8 B യിൽ ഫ്രീ ആണെന്ന് കുട്ടികൾ വന്നു പറഞ്ഞു. ആ സമയം ക്ലാസ്സിൽ പോകുകയും ക്ലാസ്സിലുണ്ടായിരുന്ന കുട്ടികളിൽ നിന്നും feedback എഴുതി വാങ്ങുകയും ചെയ്തു..... 😍കാഴ്ച പരിമിതിയുള്ള കുട്ടികളും പഠിപ്പിക്കുന്നത് മനസിലായി എന്ന് പറഞ്ഞത് ആശ്വാസം നൽകി.. 😊നാലാമത്തെ പീരീഡ് ക്ലാസ്സ് ഉണ്ടായിരുന്നെങ്കിലും സോഷ്യൽ സയൻസ് ടീച്ചർ ആണ് 9 ന് ക്ലാസ്സ് എടുത്തത്.ഉച്ചക്ക് ശേഷം റോഷ് സർ വന്നു. ഞങ്ങൾ നാല് പേരും ക്ലാസ്സ് എടുത്തു. ഞാനും രേവതിയും ന്യൂട്രിഷനുമായി (nutrition) ബന്ധപ്പെട്ട ക്ലാസ് ആണെടുത്തത്.കാവ്യ യോഗയും ഹർഷ concentration (attention) ആവശ്യമായുള്ള brain ഗെയിംസും ആണ് ചെയ്തത്. ക്ലാസ്സുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിയ ശേഷമാണ് സർ മടങ്ങിയത്. അപ്പോഴാണ് 9B യിലെ ഒരു കുട്ടിയെ കാണുന്നില്ലെന്ന് അറിഞ്ഞത്. കുട്ടികളുടെ പൈസയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഇത് സ്കൂളിലാകെ പരിഭ്രാന്തി സൃഷ്ടിച്ചു.. അധ്യാപകർ കുട്ടികൾക്കൊപ്പം വിദ്യാർത്ഥിയെ അന്വേഷിച്ചു നടക്കുന്നതാണ് കണ്ടത്... ബെല്ലടിച്ചപ്പോഴേക്കും കുട്ടികളെല്ലാം വീട്ടിലേക്കുള്ള ഓട്ടത്തിലായിരുന്നു. സൈൻ ചെയ്തു മടങ്ങും സമയം ജൂനിയർ കുട്ടികൾക്ക് രേവതി സ്കൂളിന് മുന്നിൽ വെച്ചുള്ള ഫോട്ടോ എടുത്തു കൊടുത്തു.. അപ്പോഴാണ് ഞങ്ങൾ സ്കൂളിൽ നിന്ന് ഒരു ഫോട്ടോ പോലും എടുത്തിട്ടില്ല എന്ന സത്യം തിരിച്ചറിയുന്നത്.32 ദിവസങ്ങൾ ഈ സ്കൂളിൽ പൂർത്തിയായിരിക്കുന്നു... ❤️
ഇനി conscientization പ്രോഗ്രാം ആണ് മുന്നിലുള്ള കടമ്പ...രേവതിക്കും ഹർഷക്കും നാളെ 8 A യിൽ achievement ടെസ്റ്റ് നടത്തേണ്ടതുണ്ട്....
Keep it simple!!!

Comments
Post a Comment