SCHOOL INTERNSHIP PROGRAMME- DAY 34❤️ AND CONSCIENTIZATION PROGRAMME❤️❤️
ടീച്ചിങ് പ്രാക്ടീസ് 22 വരെ നീട്ടിയിരിക്കുന്നു എന്ന വാർത്ത ഇന്നലെ ആണ് അറിഞ്ഞത്. രാവിലെ എത്തുമ്പോൾ തന്നെ ഓഫീസിൽ നിറയെ ആളുകളെ കണ്ടു. TDLS ന്റെ ഭാഗമായുള്ള റൂമിന്റെ ഉദ്ഘാടനം ഇന്നായിരുന്നു. അതിന്റെ തിരക്കുകളാണ് കണ്ടത്. പോലീസുകാരും അഡ്വക്കേറ്റുമാരും കൊണ്ട് സ്കൂൾ അങ്കണം നിറഞ്ഞിരുന്നു. ആദ്യത്തെ പീരീഡ് ഇതിന്റെ ഭാഗമായി ഒരു ഔദ്യോഗിക ചടങ്ങും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അടക്കം പങ്കെടുത്ത പരിപാടിയായിരുന്നു അത്.വിദ്യാമൃതം പരിപാടിയുടെ ഉദ്ഘാടന ചടങ്ങും മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞയും നടന്നു ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.കുട്ടികളിൽ ഇതിനെക്കുറിച്ച് അവബോധം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.
തുടർന്ന് ഞങ്ങൾ പഠിപ്പിക്കുന്ന എട്ടിലെയും ഒമ്പതിലെയും കുട്ടികൾക്കും അധ്യാപകർക്കും ഓഫീസ് സ്റ്റാഫിനും വേണ്ടി വാങ്ങിയ മധുരം നൽകി. ഒരാഴ്ച കൂടി സ്കൂളിൽ ഉണ്ടാകുമെങ്കിലും കുട്ടികൾക്ക് പരീക്ഷ തുടങ്ങുന്നതിനാലാണ് ഇന്നത്തെ ദിവസം മധുരം നൽകാൻ തിരഞ്ഞെടുത്തത്.
എയ്ഡ്സ് (ഏറ്റെടുക്കപ്പെട്ട ഇമ്മ്യൂണോ ഡിഫിഷ്യൻസി സിൻഡ്രോം) ബാക്ടീരിയ, വൈറസുകൾ, മറ്റ് സൂക്ഷ്മാണുക്കൾ തുടങ്ങിയ വിദേശ ആക്രമണകാരികൾക്കെതിരെ പോരാടാനുള്ള ശരീരത്തിന്റെ ശേഷിയെ ഗുരുതരമായി കുറയ്ക്കുന്നു. തൽഫലമായി, ഏറ്റവും ചെറിയ അസുഖങ്ങൾ പോലും വലിയ സങ്കീർണതകളായി മാറുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. നിലവിൽ, 35 ദശലക്ഷത്തിലധികം ആളുകൾ വൈറസ് ബാധിച്ച് മരിച്ചു, ഇത് ലോകം ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും വിനാശകരമായ പാൻഡെമിക്കുകളിൽ ഒന്നായി മാറുന്നു. നിർഭാഗ്യവശാൽ, എയ്ഡ്‌സ് ഒരു വിട്ടുമാറാത്ത രോഗമാണ്, അതിനുള്ള പ്രതിവിധി നമ്മൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്. എന്നിരുന്നാലും, രോഗം ശരീരത്തെ എത്രത്തോളം ബാധിക്കുന്നുവെന്നത് തടയുന്നതിനും വ്യക്തിയെ സാധാരണ ജീവിതം നയിക്കുന്നതിനും വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട നിരവധി ചികിത്സാ വ്യവസ്ഥകളുണ്ട്.
ഇന്ന് നമ്മൾ എത്തിപ്പെട്ട ബോധവൽക്കരണ നിലവാരം ഉണ്ടായിരുന്നിട്ടും, എയ്ഡ്‌സ് ബാധിച്ച ആളുകൾ രോഗവുമായി ബന്ധപ്പെട്ട കളങ്കം കാരണം ഇപ്പോഴും ബഹിഷ്‌കരിക്കപ്പെടുന്നു. എയ്ഡ്സ് സ്പർശനത്തിലൂടെ പകരുന്നതല്ലെന്ന് എല്ലാവർക്കും അറിയാം, എന്നാൽ അത് അനുഭവിക്കുന്ന ആളുകളെ ഇപ്പോഴും തൊട്ടുകൂടാത്തവരായി കണക്കാക്കുകയും പലപ്പോഴും അവരെ അവഹേളിക്കുകയും ചെയ്യുന്നു.
എയ്ഡ്സ് പകരുന്നത് എങ്ങനെ, ലക്ഷണങ്ങൾ, രോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി കുട്ടികളിൽ മികച്ചൊരു അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നാണ് വിശ്വാസം.
.jpg)
ഉച്ചയ്ക്കുശേഷം ഒമ്പതാം ക്ലാസിലെ കുട്ടികളെയും കൊണ്ട് ബയോളജി ലാബിൽ പോയി. കുട്ടികളെയും കൊണ്ട് അവിടെ എത്തുക എന്നത് ടാസ്ക് ആയിരുന്നു.കാവ്യയും രേവതിയും കുട്ടികൾക്ക് അസ്ഥികൂടം പഠിപ്പിച്ചു കൊടുത്തു. അവസാനത്തെ പിരീഡ് എട്ടാം ക്ലാസിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞു.. വൈകുന്നേരം കോളേജിൽ എത്തി achievement ടെസ്റ്റ് സബ്മിറ്റ് ചെയ്തു. 22 ആം തീയതി വരെ internship നീട്ടുന്നു എന്ന് അറിയിച്ചു കൊണ്ടുള്ള extension ലെറ്റർ കോളേജിൽ നിന്നും വാങ്ങി.അതായത് ഇനി 8 ദിവസങ്ങൾ കൂടി ഈ സ്കൂളിൽ ഉണ്ടാകും... 😍
Keep it simple!!!
.jpg)
.jpeg)

.jpg)
Comments
Post a Comment