SCHOOL INTERNSHIP PROGRAMME- DAY 33❤️(END OF THE SEVENTH WEEK)❤️



08/12/2023!!!

 ഇന്ന് സ്കൂളിൽ എത്തിയപ്പോൾ തന്നെ ഇന്നലെ കാണാനില്ല എന്ന് പറഞ്ഞ കുട്ടിയെ കുറിച്ച് ടീച്ചറിനോട് അന്വേഷിച്ചു. ആരോടും പറയാതെ ആ കുട്ടി ഹോമിലേക്ക് തന്നെയാണ് തിരിച്ചു പോയത് എന്നാണ് അറിയാൻ കഴിഞ്ഞത്. രാവിലെ തന്നെ ഫുട്ബോളുമായി കുട്ടികൾ എത്തി കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് സർ വരാത്തതിനാൽ അവർ ബെല്ലടിക്കും മുൻപ് ക്ലാസ്സിൽ കയറാനും തയ്യാറായില്ല.. ബെല്ലടിച്ചപ്പോഴേക്കും എല്ലാവരും ക്ലാസ്സുകളിലേക്ക് പോയി.. 😌8B യിൽ ഇന്ന് ആകെ ഒരു കുട്ടിയാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ പീരീഡ് 9 B യിൽ ടൈംടേബിൾ അനുസരിച്ച് ക്ലാസ്സ്‌ ഉണ്ടായിരുന്നു എങ്കിലും മാത്‍സ് ടീച്ചർ ആ ക്ലാസ്സ്‌ എടുത്തു. Feedback എഴുതി വാങ്ങണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു... പക്ഷെ 9 A യും 9 B യും ഒന്നിച്ചിരുത്തിയതിനാൽ അതിന് കഴിഞ്ഞില്ല....8 ലെ കുട്ടികൾക്ക് കൊടുക്കുന്നതിനു വേണ്ടി ഗോളീയ ദർപ്പണങ്ങളിലെ പ്രതിബിംബ രൂപീകരണവുമായി ബന്ധപ്പെട്ട നോട്ട് തയ്യാറാക്കി....... 😌ആദ്യത്തെ രണ്ടു പീരീഡ് ഉപയോഗിച്ച് ഹർഷയും രേവതിയും 8 A യിൽ achievemnet ടെസ്റ്റ്‌ പൂർത്തിയാക്കി.. 😌നാലാമത്തെ പീരീഡ് ഞങ്ങൾ ഒൻപതാം ക്ലാസിലെത്തി feedback എഴുതി വാങ്ങി... വ്യത്യസ്തമായതും ക്രീയേറ്റീവ് ആയതും കോമഡി ആയിട്ടുള്ളതുമായ feedback ആണ് ലഭിച്ചത്... എല്ലാവരുടെയും  അഭിപ്രായങ്ങൾ വായിച്ചു... 😂😂വളരെ സത്യസന്ധമായ  അഭിപ്രായങ്ങളും അതിൽ ഉണ്ടായിരുന്നു.... ഉച്ചക്ക് ശേഷവും feedback എഴുതിയ പേപ്പറുകൾ വന്നു കൊണ്ടിരുന്നു.... 😂പഠിപ്പിക്കാത്ത ക്ലാസിലെ കുട്ടിയിൽ നിന്നും feedback കിട്ടി... 😊അവസാനത്തെ പീരീഡ് ഒൻപതാം ക്ലാസ്സിൽ ഫ്രീ ആയിരുന്നതിനാൽ ഞാനും കാവ്യയും ക്ലാസ്സിലേക്ക് പോയി... ബയോളജിയിൽ സംശയം ചോദിച്ച കുട്ടിക്ക് കാവ്യ ഒന്നു കൂടി പഠിപ്പിച്ചു കൊടുത്തു.....9B യിലെ കുട്ടികൾക്ക് പ്രവൃത്തിയുമായി ബന്ധപ്പെട്ട 2 problems പറഞ്ഞു കൊടുത്തു. വെള്ളിയാഴ്ച ആയിരുന്നു എങ്കിലും 3.30 ന് തന്നെ ബെൽ അടിച്ചു.... ഇൻഡക്ഷന് വന്ന കുട്ടികൾ ഇൻഡക്ഷൻ പൂർത്തിയാക്കി തിരിച്ചു പോയി... 

ഞങ്ങൾ ഇനി ഇവിടെ 4 ദിവസങ്ങൾ കൂടിയാണുള്ളത്.... 🥹സമയം എത്ര വേഗമാണ് കടന്നു പോയത്... 🙂ഇന്ന്  ടീച്ചിങ് പ്രാക്ടിസിന്റെ ഏഴാമത്തെ ആഴ്ചയാണ് അവസാനിച്ചത്. ഒരുപാട് ഓർമ്മകൾ നൽകി കൊണ്ടാണ് ഈ 7ആഴ്ച കടന്നുപോയത്... 😍😍


Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 4❤❤

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 3❤❤