SCHOOL INTERNSHIP PROGRAMME- DAY 35❤️


12/12/2023!!!


ഇന്ന് രാവിലെ സ്മാർട്ട് റൂമിന്റെ താക്കോലും എടുത്തുകൊണ്ടു വരുമ്പോൾ തന്നെ സ്കൂളിലെ കുട്ടികളുടെ എണ്ണം വളരെ കുറവാണെന്ന് മനസ്സിലായിരുന്നു. രണ്ട് ക്ലാസിലെ കുട്ടികളെ ഒന്നിച്ചിരുത്തിയിട്ടും കുട്ടികളുടെ എണ്ണം കുറവ് തന്നെയായിരുന്നു. ഇന്നലെ ഞങ്ങൾ സ്കൂളിൽ മധുരം വിതരണം ചെയ്തതുകൊണ്ട് പലരും ഇന്നുമുതൽ ഞങ്ങൾ വരില്ല എന്നാണ് വിചാരിച്ചിരുന്നത്... അവരുടെ മുഖങ്ങളിൽ അത്  പ്രകടമായിരുന്നു.. 😌😂 ചോദിച്ചവരോട് എല്ലാം ഇരുപത്തിരണ്ടാം തീയതി വരെ ഇവിടെ ഉണ്ടെന്നു പറഞ്ഞു.. 😌കോളേജിൽ നിന്നും നൽകിയ internship extension ലെറ്റർ വൈസ് പ്രിൻസിപ്പലിനെ ഏൽപ്പിച്ചു. ഔദ്യോഗികമായി ഇന്നത്തേത് അവസാനത്തെ ക്ലാസ് ആയിരുന്നു. കാരണം നാളെ മുതൽ കുട്ടികൾക്ക് പരീക്ഷയാണ്. 8 A യിലെ ഒരു കുട്ടിയും കുട്ടിയുടെ സഹോദരനും ഞങ്ങൾക്ക് വേണ്ടി വാങ്ങിയ പേന നൽകി. ഇങ്ങനെയൊരു സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല.. അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷം തോന്നി... 😍ഞാൻ അവരുടെ ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ടായിരുന്നില്ല....




ഇന്ന് എട്ടാം ക്ലാസ്സിൽ ആകെ 2 കുട്ടികളാണ് ഉണ്ടായിരുന്നത്.ഇന്നലെ സിനിമയിൽ അഭിനയിക്കാൻ പോയ കുട്ടിയുടെ അനുഭവങ്ങളും കഥകളും കേട്ടുകൊണ്ടിരുന്നു... 😍നിഷ്കളങ്കമായ കുട്ടികളുടെ സംസാരം ഞങ്ങൾ കേട്ടിരുന്നു.... 😍മൂന്നാമത്തെ പിരീഡ് ഒൻപതാം ക്ലാസിലും പോയി. ഞാനും ഹർഷയും ഒന്നിച്ചായിരുന്നു ക്ലാസ്സിൽ പോയത്. ഫിസിക്സിലും കെമിസ്ട്രിയിലും സംശയം ഉണ്ടെന്നു പറഞ്ഞ കുട്ടികൾക്ക് അത് പറഞ്ഞു കൊടുത്തു.സ്കൂളിൽ വന്ന സമയത്ത് ഗോലി കളിയും ഫുട്ബോളുമായിരുന്നു കുട്ടികളുടെ പ്രധാന വിനോദമെങ്കിൽ ഇപ്പോൾ പാറ കളിയിലേക്ക് മാറിയിരിക്കുന്നു എന്ന പ്രത്യേകത കാണാൻ കഴിഞ്ഞു. അവരുടെ അഭിപ്രായത്തിൽ ഇത് vintage കളിയാണ്... 😍നാളെ പരീക്ഷയായതിനാൽ  ക്ലാസുകളിലെ ബെഞ്ചും ഡെസ്കും എല്ലാം അറേഞ്ച് ചെയ്യുകയായിരുന്നു. ഞങ്ങളും ക്ലാസ്സ്‌ അറേഞ്ച് ചെയ്യുന്നതിൽ കുട്ടികളെ സഹായിച്ചു.....ഉച്ചക്ക് ആഹാരം കഴിക്കാൻ വളരെ കുറച്ചു കുട്ടികളെ ഉണ്ടായിരുന്നുള്ളൂ...ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ 35 ദിവസങ്ങൾ പൂർത്തിയായി.... ❤️😍


Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤