SCHOOL INTERNSHIP PROGRAMME -DAY 36❤️
13/12/2023!!!
ഇന്നുമുതൽ കുട്ടികൾക്ക് സെക്കൻഡ് ടേം പരീക്ഷ തുടങ്ങുകയാണ്. കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് സഹായിക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു. 9 ലെ കുട്ടികൾക്ക് ഇന്ന് സോഷ്യൽ സയൻസ് പരീക്ഷയാണ്. ഇതെങ്ങനെയാകും എന്താകും എന്നൊക്കെയുള്ള ആശങ്കകൾ ഉണ്ടായിരുന്നു. കുട്ടികൾ എല്ലാം തന്നെ നേരത്തെ എത്തിയിരുന്നു. 9 ബിയിലെ കുട്ടികൾ എന്നാണ് പോകുന്നത് എന്ന് അന്വേഷിച്ചു വന്നിരുന്നു.പിറന്നാൾ ആയിരുന്നു കുട്ടി മിഠായി കൊണ്ടുവന്നു.🍬🍬 കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് പരീക്ഷ എഴുതാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് സോഷ്യൽ സയൻസ് പരീക്ഷയായിരുന്നു. പല പദങ്ങളും പരിചിതമായിരുന്നു എങ്കിലും ചോദ്യപേപ്പർ മുഴുവനായി വിശകലനം ചെയ്യുമ്പോൾ വളരെ അപരിചിതമായി തോന്നി. 🤥 ഒമ്പതാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലേക്ക് മനസ് എത്തിയെങ്കിലും ഇത്രയും വർഷങ്ങൾ കഴിഞ്ഞതുകൊണ്ട് ആകണം ഉത്തരം ഒന്നും കാണാൻ കഴിഞ്ഞില്ല... 🙂 ഇന്ന് ഞങ്ങൾ സ്റ്റാഫ് റൂമിൽ ആണ് ഇരുന്നത്.ഉച്ചയ്ക്കുശേഷം അച്ചീവ്മെന്റ് ടെസ്റ്റ്, ഡയഗ്നോസ്റ്റിക് ടെസ്റ്റ് എന്നിവ സോഫ്റ്റ് ബൈൻഡ് ചെയ്യാൻ ആവശ്യമായ കവർപേജ് തയ്യാറാക്കി.3.15 ആയപ്പോൾ കുട്ടികളെല്ലാവരും പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോയി. കുട്ടികൾ പരീക്ഷ എളുപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എട്ടിലെ കുട്ടികൾക്ക് ഇന്ന് മലയാളം പരീക്ഷയായിരുന്നു.Resource teacher നാളെ ഞങ്ങൾ ഉണ്ടാകുമല്ലോ എന്ന് അന്വേഷിച്ചു... സൈൻ ചെയ്ത ശേഷം വീട്ടിലേക്ക് പോയി....!!
Keep it simple!!!
.jpg)
Comments
Post a Comment