SCHOOL INTERNSHIP PROGRAMME- DAY 38❤️


 18/12/2023!!!

SMV സ്കൂളിൽ ചെലവഴിക്കുന്ന അവസാനത്തെ ആഴ്ച്ചയാണ് ഇന്ന് ആരംഭിക്കുന്നത്... കുട്ടികൾക്ക് പരീക്ഷ ആയതു കൊണ്ട് തന്നെ കുട്ടികളുമായി ഒരു interaction ഇപ്പോൾ ഇല്ല... ക്ലാസ്സിൽ കുട്ടികളുമായി ചെലവഴിക്കുന്ന സമയം ഇപ്പോൾ മിസ്സ്‌ ചെയ്യുന്നുണ്ട്...🙂ഇന്ന് 9 ലെ കുട്ടികൾക്ക് ഗണിതവും 8 ലെ കുട്ടികൾക്ക് കല, കായിക, പ്രവൃത്തി പരിചയ പരീക്ഷയുമായിരുന്നു..... രാവിലെ എത്തുന്ന കുട്ടികൾ അവരുടെ ഗോലി കളി ഇപ്പോഴും പിന്തുടരുന്നുണ്ട്... 😌കല കായിക പ്രവൃത്തി പരിചയം പരീക്ഷകൾ കുട്ടികൾക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സഹായകമാവുമെന്ന് ഉറപ്പാണ്... ലെസ്സൺ പ്ലാൻ ബൈൻഡ് ചെയ്ത ശേഷം ഫിസിക്കൽ സയൻസ് അധ്യാപികയിൽ നിന്നും സൈൻ വാങ്ങി.


സ്കൂളിൽ ഇന്ന് ക്രിസ്മസ് ട്രീയും  പുൽക്കൂടുമൊരുക്കി. സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങൾ പകർന്നു നൽകിയ യേശുവിന്റെ പുൽക്കൂട്ടിലെ ജനനത്തിന്റെ ഓർമ്മ പുതുക്കിയാണ് ക്രിസ്മസ് ട്രീകളും പുൽക്കൂടും ഒരുക്കുന്നത്. വർഷം മുഴുവനും ജീവിതത്തിലെ തിരക്കിൽ ഓടിക്കൊണ്ടിരിക്കുന്ന ആളുകൾക്ക് സമാധാനവും സന്തോഷവും നൽകുന്നത് ആഘോഷവേളകളാണ്.






Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤