SCHOOL INTERNSHIP PROGRAMME -DAY 40❤️


20/12/2023!!!

ഇന്ന് ഈ സ്കൂളിൽ ചെലവഴിക്കുന്ന നാല്പതാമത്തെ ദിവസമായിരുന്നു.. ❤️ ഇന്ന് റിസോഴ്സ് അധ്യാപകൻ അവധിയായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അധിക ചുമതല ഉണ്ടായിരുന്നു. ഇന്ന് ഒമ്പതാം ക്ലാസിന് ബയോളജിയും പത്താം ക്ലാസിന് രസതന്ത്രവും ആയിരുന്നു. ഉച്ചയ്ക്ക് ശേഷം പത്തിന് മലയാളം പരീക്ഷയും എട്ടിന് അടിസ്ഥാനശാസ്ത്രവും ആയിരുന്നു. ഇന്ന് കുട്ടികളുടെ കയ്യിൽ നിന്ന് പിടിച്ച "കൂൾ" അധ്യാപിക സ്റ്റാഫ് റൂമിൽ കൊണ്ടുവന്നു.

സ്കൂളിൽ വന്ന ദിവസം മുതൽ കേൾക്കാൻ തുടങ്ങിയ കഥാനായകനെ അവസാനം നാൽപതാമത്തെ ദിവസമാണ് ഒന്ന് കാണാൻ കഴിഞ്ഞത്.കുട്ടികളുടെ കയ്യിൽ ഇത്തരം ലഹരി സർവ്വസാധാരണമായിരിക്കുന്നു. ഇതിന്റെ സ്രോതസ്സ് നശിപ്പിക്കാൻ കഴിയാത്തിടത്തോളം കാലം ഇങ്ങനെ ഒന്നോ രണ്ടോ കുട്ടികളിൽ നിന്നും സാമ്പിൾ കണ്ടെത്തിയെന്നോ മാറ്റിയെന്നോ വച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല... 🤥ബൈൻഡ് ചെയ്ത ലെസ്സൺ പ്ലാനുകൾ വൈസ് പ്രിൻസിപ്പളിന്റെ കയ്യിൽ നിന്നും സൈൻ ചെയ്ത് വാങ്ങി.ഉച്ചയ്ക്ക് ചെടികൾ നനയ്ക്കുന്നതിനും സമയം കണ്ടെത്തി. വൈകുന്നേരം കോളേജിൽ എത്തി വർക്കുകൾ സബ്മിറ്റ് ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്...#

Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 4❤❤

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 3❤❤