SCHOOL INTERNSHIP PROGRAMME -DAY 41❤️

 

21/12/2023!!!

ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങിയ ദിവസം ഇന്നലെ എന്നപോലെ എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്..ഒരുപാട് ആശങ്കകൾക്ക് ഒപ്പമാണ് എസ് എം വി സ്കൂളിന്റെ പടികയറിയത്.. 40 ലെസൺ പ്ലാനുകൾ,ഏകദേശം 40 ഓളം ദിവസങ്ങൾ.... ബാലികേറാമലയായാണ് അന്നെനിക്ക് അനുഭവപ്പെട്ടത്. എങ്ങനെയെങ്കിലും ഡിസംബർ ആകണം എന്ന പ്രാർത്ഥനയിൽ നിന്നും ഡിസംബർ കഴിയല്ലെ എന്ന മാറ്റത്തിലേക്കുള്ള അകലം വെറും ദിവസങ്ങളായിരുന്നു.... ഒക്ടോബറിൽ അപരിചിതമായിരുന്ന ഒരു സ്ഥലം,എന്റെ കംഫർട്ട് സ്പേസിന് പുറത്ത് എന്ന് വിശ്വസിച്ചിരുന്ന ഇടം എങ്ങനെയാണ് ഇത്രയും പ്രിയപ്പെട്ടതായതെന്ന് മനസ്സിലായിട്ടില്ല.... ❤️

ഇവിടത്തെ കുട്ടികൾ എങ്ങനെയായിരിക്കും എന്ന് ആശങ്ക തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ വളരെ സ്നേഹമുള്ള കുട്ടികളാണ് അവർ എന്ന് എനിക്ക് ഇപ്പോൾ നന്നായി അറിയാം.. ❤️

I will carry the lessons I have learned here with me as I embark on the next chapter of my professional journey.. 😍

ഇന്ന് ഒമ്പതാം ക്ലാസിന് രണ്ട് പരീക്ഷയാണ് ഉണ്ടായിരുന്നത് മലയാളം ഫസ്റ്റും മലയാളം സെക്കൻഡും ആയിരുന്നു 9ലെ കുട്ടികളുടെ പരീക്ഷ. എട്ടിലെ കുട്ടികൾക്ക് ഗണിത പരീക്ഷയായിരുന്നു.



Keep it simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤