SCHOOL INTERNSHIP PROGRAMME- DAY 42❤️(END OF THE NINTH WEEK)❤️THE END!!!!!!!!!!
അങ്ങനെ ആ ദിവസം വന്നെത്തി..............സ്കൂൾ ഇന്റേൺഷിപ്പിന്റെ ആദ്യഘട്ടത്തിന്റെ അവസാനദിനം...!!!!❤️ഗേറ്റിന്റെ പടി കടക്കുമ്പോൾ തന്നെ" ഇന്നുകൂടിയല്ലേ ഉള്ളൂ" എന്ന വാച്ച്മാൻ അങ്കിൾ ചോദിച്ചു.ഓഫീസിലേക്ക് പോകുമ്പോൾ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ഈ സ്കൂളിൽ ഉണ്ടാവുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞു..
നാൽപ്പതു ലെസ്സൺ പ്ലാനുകൾ.....ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കടമ്പ പൂർത്തീകരിച്ചു കഴിഞ്ഞു... 😌ഇന്ന് എട്ടാം ക്ലാസിലെ കുട്ടികൾക്ക് സാമൂഹ്യശാസ്ത്രം,ഹിന്ദി പരീക്ഷകളായിരുന്നു. 9 ലെ കുട്ടികൾക്ക് ഹിന്ദിയായിരുന്നു പരീക്ഷ... എട്ടാം ക്ലാസിലെ കുട്ടികൾ ഞങ്ങൾക്ക് വേണ്ടി എഴുതിയ കത്ത് കൊണ്ടുതന്നു.. അത് കണ്ട മലയാളം അധ്യാപിക ടീച്ചറിന്റെ ടീച്ചിംഗ് പ്രാക്ടീസിന്റെ സമയത്ത് അനുഭവങ്ങളെ കുറിച്ച് വിശദീകരിച്ചു... 😍
സ്കൂളിലെ അമ്പലത്തിൽ പൊങ്കാലയിട്ട് അധ്യാപകർ പായസവുമായാണ് വന്നത്. ആ പായസം കുട്ടികൾക്ക് വിതരണം ചെയ്തു.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.
അറ്റൻഡൻസ് ബുക്ക് വൈസ് പ്രിൻസിപ്പലിന്റെ കൈയിൽ നിന്നും സൈൻ ചെയ്തു വാങ്ങി.. അധ്യാപകരോടും അനധ്യാപകരോടും കുട്ടികളോടും യാത്ര പറഞ്ഞ ശേഷമാണ് മടങ്ങിയത്.. എല്ലാവരും ഞങ്ങളുടെ നല്ല ഭാവിക്ക് ആശംസകൾ നൽകി...കോളേജിലെത്തി അറ്റൻഡൻസ് രജിസ്റ്റർ കൈമാറിയതോടു കൂടി ഔദ്യോഗികമായി ഇന്റേൺഷിപ്പിന് തിരശ്ശീല വീണു...... ❤️

.jpeg)




.jpeg)

.jpg)
Comments
Post a Comment