BACK TO SCHOOL ...SECOND PHASE INTERNSHIP ❤️
B.Ed ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ടീച്ചിങ് പ്രാക്ടീസിന്റെ ഒന്നാം ഘട്ടം ജൂൺ 12 ബുധനാഴ്ച മുതൽ ആരംഭിച്ചു .54 അധ്യാപക വിദ്യാർത്ഥികൾ 10 സ്കൂളുകളിലാണ് ടീച്ചിങ് പ്രാക്ടീസ് നടത്തുന്നത് തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ശ്രീമൂല വിലാസം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ (എസ് എം വി ) ആണ് എനിക്ക് സ്കൂൾ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അവസരം ലഭിച്ചത്. കഴിഞ്ഞ തവണയും ഒന്നിച്ചുണ്ടായിരുന്ന ഹർഷയ്ക്കും രേവതിക്കും കാവ്യക്കും ഒപ്പം മാത്തമാറ്റിക്സിൽ നിന്ന് കീർത്തന അനിലും സ്കൂളിലേക്ക് എത്തി... ഹർഷയും ഞാനും ഫിസിക്കൽ സയൻസ് ഓപ്ഷണലും കാവ്യയും രേവതിയും നാച്ചുറൽസ് ഓപ്ഷണലും ആണ്.. കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്നെ കോളേജിൽ നിന്നുള്ള നിർദ്ദേശപ്രകാരം സ്കൂളിൽ എത്തി പ്രധാന അധ്യാപികയെയും ഫിസിക്കൽ സയൻസ് അധ്യാപികയായ സുജിത ടീച്ചറെയും കണ്ടു പഠിപ്പിക്കേണ്ട പാഠഭാഗം, ടൈംടേബിൾ എന്നിവ വാങ്ങിയതിനാൽ ലെസ്സൺ പ്ലാൻ അടക്കമുള്ള തയ്യാറെടുപ്പുകളോടെയാണ് സ്കൂളിലെത്തിയത്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി തിരുവിതാംകൂർ മഹാരാജാവ് സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണ് ശ്രീമൂല വിലാസം ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.തിരുവനന്തപുരത്തെ മികച്ച സ്കൂളുകളിലൊന്നായ ശ്രീമൂല വിലാസം ഗവൺമെൻ്റ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ. തിരുവിതാംകൂർ മഹാരാജാവ് ശ്രീ സ്വാതി തിരുനാൾ പണികഴിപ്പിച്ച ഈ വിദ്യാലയം 1836-ൽ സ്ഥാപിതമായ കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൻ്റെ കെട്ടിടങ്ങൾ ഒരിക്കൽ കമ്മീഷണർ ഓഫീസായി ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ മികച്ച വാസ്തുവിദ്യ പ്രകൃതിദത്തമായ വായുസഞ്ചാരവും വെളിച്ചവും പ്രദാനം ചെയ്യുന്ന തരത്തിലുള്ള ഒന്നാണ്.
സാമൂഹ്യപ്രവർത്തനങ്ങൾക്ക്തുടക്കംകുറിക്കുന്ന തിരുവനന്തപുരത്തെ ഏറ്റവും മികച്ച യൂണിറ്റായ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സ്കൂളിൽ സജീവമാണ് . നഗരത്തിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡും യൂണിറ്റ് നേടിയിട്ടുണ്ട്.

.jpg)

Comments
Post a Comment