Second phase internship- Day 10 ❤️
24/06/2024!!!!
അങ്ങനെ ടീച്ചിങ് പ്രാക്ടീസിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നു.. ❤️9 മണിക്ക് സ്കൂളിലേക്ക് കടക്കുമ്പോൾ തന്നെ സ്റ്റുഡന്റ് പോലീസാണ് വരവേറ്റത്... സ്കൂളിൽ മുഴുവൻ തിക്കുംതിരക്കും അനുഭവപ്പെട്ടു... സൈൻ ചെയ്തിറങ്ങുമ്പോൾ സ്കൂളിൽ പരിചയമില്ലാത്ത ഒരുപാട് പേരെ കണ്ടു... അന്വേഷിച്ചപ്പോഴാണ് ഇന്ന് പ്ലസ് വണ്ണിന്റെ പ്രവേശനോത്സവം ആണ് എന്ന് അറിയാൻ കഴിഞ്ഞത്..പ്രശസ്ത കവിയും ഈ സ്കൂളിന്റെ പൂർവ്വ പ്രിൻസിപ്പളുമായ ശ്രീ മുരുകൻ കാട്ടാക്കടയാണ് മുഖ്യാതിഥി എന്നും അറിയാൻ കഴിഞ്ഞു.... തൽക്കാലത്തേക്ക് ഈയാഴ്ച റിസോഴ്സ് റൂമിൽ ഇരിക്കാം എന്ന തീരുമാനത്തിൽ റിസോഴ്സ് റൂമിൽ എത്തി... ക്ലാസിന് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു... ആക്ടിവിറ്റി കാർഡ്,ചാർട്ട് എന്നിവ തയ്യാറാക്കി..
ടൈംടേബിൾ മാറി എന്ന് അറിയാൻ കഴിഞ്ഞു. ഇന്ന് എനിക്ക് ഒരു ക്ലാസ് ഉണ്ടായിരുന്നുള്ളൂ....പുതിയ ടൈംടേബിൾ അനുസരിച്ചു അത് 2 പീരീഡ് ആയിരിക്കുന്നു.... ഇന്ന് മൂന്നാമത്തെ പീരീഡും അവസാനത്തെ പീരീഡും 9B യിൽ ക്ലാസ്സുണ്ട്... റിസോഴ്സ് റൂമിലെ അധ്യാപിക തന്റെ അനുഭവങ്ങൾ പങ്കു വെച്ചു...
മൂന്നാമത്തെ പീരീഡ് 9B യിൽ കെമിസ്ട്രി ക്ലാസ്സ് ഉണ്ടായിരുന്നു.. 7 കുട്ടികളാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്... ബോർ ആറ്റം മാതൃകയാണ് പഠിപ്പിച്ചത്... ചാർട്ട്, ആക്ടിവിറ്റി കാർഡ് എന്നിവ ഉപയോഗിച്ചു കൊണ്ട് കൃത്യമായി പാഠഭാഗം കുട്ടികളിൽ എത്തിച്ചു... ഇന്ന് കാഴ്ച്ച പരിമിതിയുള്ള ഒരു കുട്ടി റെക്കോർഡർ കൊണ്ട് വന്നിരുന്നു.. അത് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് അവൻ വിശദീകരിച്ചു.. ബോർ ആറ്റം മാതൃക റെക്കോർഡ് ചെയ്തു കൊടുത്തു.. നാലാമത്തെ പീരീഡ് ക്ലാസ്സ് ഉണ്ടായിരുന്നില്ല..
ഉച്ചക്ക് ഭക്ഷണം വിളമ്പാൻ പോയി. അധ്യാപകർ മീറ്റിംഗിന് പോയതിനാൽ ഒന്ന് ശ്രദ്ധിക്കണം എന്ന് പറഞ്ഞിരുന്നു... അവസാനത്തെ 2 പീരീഡും 9 B യിൽ എത്തിയെങ്കിലും ക്ലാസ്സ് എടുത്തില്ല.. കുട്ടികളെ കൊണ്ട് നോട്ട് എഴുതിക്കുവാൻ ശ്രദ്ധിച്ചു... അതോടൊപ്പം കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് നേരത്തെ പഠിപ്പിച്ച ഭാഗങ്ങൾ റെക്കോർഡ് ചെയ്തു കൊടുത്തു...
3.30 ന് HM ഞങ്ങളെയും TTC യിലെ കുട്ടികളെയും ഒന്നിച്ചിരുത്തി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോന്ന് അന്വേഷിച്ചു... തുടർന്ന് 5 മുതൽ 10 വരെയുള്ള ഒരു കുട്ടിയെ കണ്ടെത്തി ആ കുട്ടിയുടെ ഒരു കഴിവ് വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശം നൽകി.... ജൂലൈ 15 ന് മുൻപ് ടീച്ചറിന് മറുപടി നൽകണമെന്ന് പറഞ്ഞു... 😌
വൈകുന്നേരം കോളേജിലെത്തി ലെസ്സൺ പ്ലാൻ സൈൻ ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.... 😌
Keep it simple!!!
.jpg)
Comments
Post a Comment