Second phase internship- Day 11 ❤️
25/06/2024!!!
പുലർച്ചെ നല്ല മഴ ഉണ്ടായിരുന്നു എങ്കിലും സ്കൂളിൽ പോകാൻ സമയം മഴ ഉണ്ടായിരുന്നില്ല... 9 മണിക്ക് മുൻപ് തന്നെ സ്കൂളിൽ എത്തി സൈൻ ചെയ്ത് റിസോഴ്സ് റൂമിലേക്ക് പോകുമ്പോൾ കുട്ടികൾ ക്ലാസ്സുകളിലേക്ക് എത്തുന്നുണ്ടായിരുന്നു... ഇന്നലെ റെക്കോർഡ് ചെയ്ത ഭാഗം നഷ്ടപ്പെട്ടു പോയി എന്നും ഒന്നു കൂടി ആറ്റം മോഡൽ റെക്കോർഡ് ചെയ്ത് കൊടുക്കണമെന്നും കാഴ്ച പരിമിതിയുള്ള കുട്ടി അറിയിച്ചു... റിസോഴ്സ് റൂമിൽ ഇരിക്കുമ്പോൾ കുട്ടികളുടെ പാട്ടും മേളവും കേൾക്കാമായിരുന്നു.... 😌ബെല്ലടിച്ചതും അവിടം നിശബ്ദമായി....
രണ്ടാമത്തെ പീരീഡ് എനിക്ക് 9B യിൽ ക്ലാസ്സ് ഉണ്ടായിരുന്നു... മാസ്സ് നമ്പർ, അറ്റോമിക് നമ്പർ എന്നീ ഭാഗങ്ങൾ കൃത്യമായ ആക്ടിവിറ്റികളിലൂടെ കുട്ടികളിലെത്തിക്കാൻ സാധിച്ചു..
തുടർന്ന് മൂന്നാമത്തെ പീരീഡ് സബ്സ്റ്റിട്യൂഷൻ ആയി 8 B യിൽ എത്തി.. കുട്ടികൾ സോഷ്യൽ സയൻസ് നോട്ട് എഴുതുന്ന തിരക്കിലായിരുന്നു.... അതുകൊണ്ട് പഠിപ്പിക്കാൻ കഴിഞ്ഞില്ല..... അഞ്ചാമത്തെ പീരീഡ് 8 B യിൽ പഠിപ്പിക്കാൻ പോയി..... ശുദ്ധപദാർത്ഥങ്ങളും മിശ്രിതങ്ങളും എന്ന പാഠഭാഗമാണ് കുട്ടികളെ പഠിപ്പിച്ചത്... കൃത്യമായി ആക്ടിവിറ്റികളുപയോഗിച്ചു ക്ലാസ്സ് പൂർത്തിയാക്കാൻ സാധിച്ചു.....
അവസാനത്തെ പീരീഡ് 9B യിൽ സബ്സ്ടിട്യൂഷൻ ആയി എത്തി.. അവസാനത്തെ പീരീഡ് ആയതിനാൽ പെട്ടെന്ന് സമയം പോയി.... വൈകുന്നേരം സൈൻ ചെയ്യാൻ പോയപ്പോൾ പുതുതായി വന്ന കുട്ടിയെ കുറിച്ചും കുട്ടിയുടെ ആംഗർ ഇഷ്യൂസിനെ കുറിച്ചും സംസാരിച്ചു....
ഇപ്പോൾ എല്ലാ ദിവസവും കുറച്ചധികം സബ്സ്ടിട്യൂഷൻ ഉണ്ടാകാറുണ്ട്..... 🙂
നല്ല നാളെയുടെ പ്രതീക്ഷകളുമായി വീട്ടിലേക്ക്....!!!!
Keep it simple!!!!!
Comments
Post a Comment