Second phase internship- Day 13 ❤️
ഇന്നലെ രാത്രിയിൽ തോരാതെ മഴ പെയ്യുന്നുണ്ടായിരുന്നു.... അതിശക്തമായ മഴ കാരണം 6 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു... എങ്കിലും വരും വഴിയിൽ മഴ ഒഴിഞ്ഞു നിന്നിരുന്നു... സൈൻ ചെയ്ത ശേഷം സ്റ്റാഫ് റൂമിൽ എത്തി... എനിക്ക് ഇന്ന് മൂന്നും നാലും പീരീഡ് ആണ് ക്ലാസ്സ് ഉണ്ടായിരുന്നത്... ക്ലാസ്സിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തി... മൂന്നാമത്തെ പീരീഡും നാലാമത്തെ പീരീഡും 8 B യിൽ തന്നെയായിരുന്നു ക്ലാസ്സ്...പുതിയ ടൈം ടേബിൾ അനുസരിച്ച് 8B യിൽ കെമിസ്ട്രിയും ഫിസിക്സും അടുത്തടുത്ത പീരിയഡുകളാണ്... വളരെ കുറച്ചു സമയം മാത്രമേ കുട്ടികൾക്ക് ഏകാഗ്രത ഉളളൂ എന്നിരിക്കെ അടുത്തടുത്തുള്ള ഈ 2 പീരീഡ് ടാസ്ക് ആണ്... 🤥
ഇന്ന് ഞാൻ ഫിസിക്സിന്റെ ഒരു ലെസ്സൺ പ്ലാൻ മാത്രമാണ് എടുത്തത്... യൂണിറ്റുകൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള 10 നിയമങ്ങളാണ് പഠിപ്പിച്ചത്.. കൃത്യമായ ആക്ടിവിറ്റികളിലൂടെ പാഠഭാഗം കുട്ടികളിലെത്തിക്കാനും ആക്ടിവിറ്റി കാർഡുകൾ കൃത്യമായി പൂർത്തിയാക്കി വാങ്ങാനും കഴിഞ്ഞു.. തുടർന്ന് കുട്ടികൾക്ക് നോട്ട് അടയാളപ്പെടുത്തി കൊടുത്തു.. കുട്ടികളെ കുറിച്ചും അവരുടെ സാഹചര്യങ്ങളെ കുറിച്ചും കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു... എന്റെ ക്ലാസ്സിനെ കുറിച്ചുള്ള ഫീഡ്ബാക്ക് എഴുതി വാങ്ങി.. ചിലർ നേരിട്ട് പറയുകയും ചെയ്തു... ക്ലാസ്സ് മനസിലാവുന്നുണ്ടെന്നും ആക്ടിവിറ്റികൾ നല്ലതാണെന്നും എന്റെ കയ്യക്ഷരം നല്ലതാണ് എന്നൊക്കെയുള്ള അഭിപ്രായങ്ങൾ കേവലം മുഖസ്തുതി അല്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ടം... 🫣
പേപ്പറിൽ ഒരു കുട്ടി ഉണ്ടാക്കി നൽകിയ വീശറി സന്തോഷത്തോടെ വാങ്ങി വെച്ചപ്പോൾ കുട്ടികൾ ഓരോരുത്തരായി പേപ്പറിൽ ബോട്ടും റോക്കറ്റും ഊതുമ്പോൾ വീർക്കുന്ന പെട്ടിയും ഒക്കെ ഉണ്ടാക്കി തന്നു.. അത് ഉണ്ടാക്കുന്നത് എങ്ങനെ എന്നു പറഞ്ഞും തന്നു... 😌
നിങ്ങൾക്കും ആകാം കോടീശ്വരനിൽ പറയും പോലെ ഒരു അറിവും ചെറുതല്ലലോ.... 😂
സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ നമുക്ക് സ്കൂളിനെ കുറിച്ചും സ്കൂളിലെ കുട്ടികളെ കുറിച്ചും എല്ലാം കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.... 😌
നാളെ എനിക്ക് ഒരു പീരീഡ് ആണ് ക്ലാസ്സ് ഉള്ളത്.. ക്ലാസ്സിനെ കുറിച്ചുള്ള ചിന്തകൾക്കൊപ്പമാണ് വീട്ടിലേക്ക് മടങ്ങിയത്... 😌
Keep it simple!!!
.jpg)

Comments
Post a Comment