Second phase internship- Day 14❤️ End of third week ❤️
28/06/2024!!!
ടീച്ചിങ് പ്രാക്ടിസിന്റെ മൂന്നാമത്തെ ആഴച്ചയാണ് അതിന്റെ പര്യവസാനത്തിലേക്ക് എത്തി നിൽക്കുന്നത്.... ഇന്ന് പതിനാലു ദിവസം പൂർത്തിയാകുന്നു... 14 ദിവസം പൂർത്തിയാക്കുമ്പോൾ 17 ലെസ്സൺ പ്ലാനുകളും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്..... ആഴ്ചയിൽ 8 പീരീടുകൾ ഉള്ളതിനാൽ ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല... കൃത്യമായ ആക്ടിവിറ്റി കാർഡും ചാർട്ടും ഒക്കെ ഉപയോഗിച്ച് ക്ലാസുകൾ മുന്നോട്ട് കൊണ്ട് പോവാൻ സാധിച്ചു....😍
ഇന്ന് രാവിലെ സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ ഞങ്ങളിരിക്കുന്ന സ്ഥലത്ത് ഒരു ഡസ്ക് കൂടി കിടക്കുന്നുന്നുണ്ടായിരുന്നു... വാസ്തവത്തിൽ ഞങ്ങൾക്ക് ആ ഡസ്ക് അത്യാവശ്യമായിരുന്നു.. എന്നാൽ സ്റ്റാഫ് റൂമിൽ ഒരു അധികപെറ്റാവുമെന്ന് കരുതിയാണ് ഞങ്ങൾ ആ ഡസ്ക് പിടിച്ചു ഇടാതിരുന്നത്... പറയാതെ തന്നെ ചെയ്ത ആ സഹായത്തിനു ഒരു നന്ദി വാക്ക് പറയാൻ പറ്റാത്തിന്റ കുറ്റബോധം ഉണ്ട്... 🤥മറ്റെന്തോ കാര്യങ്ങളിൽ ശ്രദ്ധ മാറിയത് കൊണ്ടാണ് അപ്പോൾ ഒന്നും പറയാൻ കഴിയാതിരുന്നത്.... 😌
ക്ലാസ്സിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയപ്പോൾ തന്നെ ശ്രീജ ടീച്ചർ കീർത്തനയുടെ ക്ലാസ്സ് കാണാൻ എത്തിയിരുന്നു.. ഹർഷ വരാത്തത് കൊണ്ട് 9A യിൽ ചെന്ന് അറ്റന്റൻസ് എടുത്തു.... മൂന്നും നാലും പീരീഡ് ഞാനും രേവതിയും 9 B യിൽ ഉണ്ടായിരുന്നു.. ലിറ്റിൽ കൈട്സിനു പോയ ശേഷം ബാക്കി ഉണ്ടായിരുന്ന കുറച്ചു കുട്ടികൾ മാത്രമേ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളൂ... കുട്ടികളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ ഈ സമയം കൊണ്ട് സാധിച്ചു.. ഉച്ചക്ക് ഭക്ഷണം വിളമ്പാൻ പോയി... ഇന്ന് വെള്ളിയാഴ്ച ആയതു കൊണ്ട് തന്നെ 1.45 വരെ ഇന്റർവെൽ ഉണ്ടായിരുന്നു...
അധ്യാപനവുമായി ബന്ധപ്പെട്ടുള്ള വാരികയായ "അധ്യാപക ലോകം" ദേവപാൽ സർ പരിചയപ്പെടുത്തി.. അത് വേണമെങ്കിൽ ആലോചിച്ചു പറയാനും പറഞ്ഞു....
ഉച്ചക്ക് ശേഷം 9 B യിൽ ഫിസിക്സ് ക്ലാസ്സ് ഉണ്ടായിരുന്നു.. 7 കുട്ടികൾ ആണ് ക്ലാസ്സിലുണ്ടായിരുന്നത്.... കൃത്യമായ ചിത്രങ്ങളും ആക്ടിവിറ്റികളും ഉപയോഗിച്ച് ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ സാധിച്ചു...
സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ കുട്ടികളെ കുറിച്ചും ഓരോ ക്ലാസ്സിനെ കുറിച്ചുമൊക്കെ അധ്യാപകർക്ക് ഉള്ള അഭിപ്രായങ്ങൾ അറിയാൻ കഴിയുന്നുണ്ട്.....
നാളെ ക്ലസ്റ്റർ മീറ്റിംഗ് ഉണ്ടെന്നും അറിയാൻ കഴിഞ്ഞു... ഇനിയുള്ള 2 ദിവസം അടുത്ത ആഴ്ചത്തേക്കുള്ള തയ്യാറെടുപ്പുകൾക്കുള്ളതാണ്.... 😌
നല്ലൊരു ആഴ്ചയാണ് കടന്നു പോയത്... നല്ലൊരു ആഴ്ച്ച പ്രതീക്ഷിച്ചു കൊണ്ടാണ് വീട്ടിലേക്ക് മടങ്ങുന്നത്.... 😌
Keep it simple!!!
.jpg)


Comments
Post a Comment