Second phase internship- Day 2 ❤️
13/06/2024💜💜
രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാം ദിവസം.... ❤️രാവിലെ PSC പരീക്ഷക്ക് പോയ ശേഷമാണ് സ്കൂളിൽ എത്തിയത്.. ഇന്ന് പത്താം ക്ലാസ്സിന്റെ സേ പരീക്ഷയുടെ മൂല്യനിർണയം ആയിരുന്നതിനാൽ അധ്യാപകരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്ന് കുറച്ചു ക്ലാസ്സുകളിൽ സബ്സ്ടിട്യൂഷൻ ആയി പോകണമായിരുന്നു... ഇന്നും റിസോഴ്സ് റൂമിൽ ആയിരുന്നു ഇരുന്നത്... ഇന്നും വെള്ളം ഉണ്ടായിരുന്നില്ല... ഇന്ന് യാദൃശ്ചികമായി സ്കൂളിൽ വെച്ച് എന്നെ എട്ടാം ക്ലാസ്സിൽ കെമിസ്ട്രി പഠിപ്പിച്ച അധ്യാപികയെ കണ്ടുമുട്ടി.. ടീച്ചർ എന്നെ തിരിച്ചറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നി... 😍ടീച്ചറിനോട് കുറച്ചു സമയം സംസാരിക്കാൻ കഴിഞ്ഞു.. 😌ഉച്ചക്ക് ഭക്ഷണം കഴിക്കാൻ റിസോഴ്സ് റൂമിൽ കുറച്ചു കുട്ടികളുമുണ്ടായിരുന്നു..
ഉച്ചക്ക് ശേഷം ആദ്യത്തെ പീരീഡ് 8 B യിൽ എത്തി. ഉച്ചയ്ക്ക് ശേഷം ആദ്യത്തെ പിരീഡ് എട്ട് ബിയിൽ എത്തി കെമിസ്ട്രിയിലെ പദാർത്ഥങ്ങളിലെ കണികാക്രമീകരണം ആണ് പഠിപ്പിച്ചത് ICT,റോൾപ്ലേ എന്നീ രീതികളിലൂടെ കൃത്യമായി പാഠഭാഗം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. സുജിത ടീച്ചറിന് പകരം പുതിയ ടീച്ചർ ജോയിൻ ചെയ്തു . പത്താം ക്ലാസ്സിൽ നിന്നിറങ്ങിയപ്പോൾ ഞാനും ഹർഷയും ടീച്ചറിനെ ചെന്ന് പരിചയപ്പെട്ടു..ആറാമത്തെ പീരീഡ് 9 B യിൽ എത്തി... കെമിസ്ട്രിയിലെ ആറ്റത്തിന്റെ ഘടന എന്ന പാഠത്തിലെ ഡിസ്ചാർജ് ട്യൂബ് പരീക്ഷണവും കാഥോഡ് രശ്മികളുടെ സവിശേഷതകളും ICT ലെസൺ പ്ലാനിന്റെ സഹായത്തോടു കൂടി പഠിപ്പിച്ചു. ലെസൺ പ്ലാനനുസരിച് സമയബന്ധിതമായി തുടർ പ്രവർത്തനമടക്കം നൽകി ക്ലാസ് പൂർത്തിയാക്കാൻ കഴിഞ്ഞു. ഏഴാമത്തെ പിരീഡ് വീണ്ടും 9 B യിൽ എത്തി. കഴിഞ്ഞ പീരീഡ് പഠിപ്പിച്ചത് കൊണ്ടും അവസാനത്തെ പീരീഡ് ആയതു കൊണ്ടും മുൻപ് പഠിച്ച കാര്യങ്ങൾ ഓർമപ്പെടുത്തുന്നതിനാണ് ആ സമയം വിനിയോഗിച്ചത്...
ദേശീയ ഗാനം കഴിഞ്ഞതും കുട്ടികൾ വീട്ടിലേക്ക് ഓടി... കുട്ടികളെല്ലാം പോയെന്ന് ഉറപ്പു വരുത്തിയ ശേഷം ഞങ്ങളും സൈൻ ചെയ്ത് ഇറങ്ങി.. നാളെ എനിക്ക് മൂന്നു പീരീഡുകൾ കൈകാര്യം ചെയ്യാനുണ്ട്.. അതിനെ കുറിച്ചുള്ള ചിന്തകളിലായിരുന്നു മനസ്സ്... 😌
Keep it simple!!!
.jpg)
Comments
Post a Comment