Second phase internship- Day 3 ❤️
14/06/2024!!!
രണ്ടാം ഘട്ട ടീച്ചിങ് പ്രാക്ടിസിന്റെ മൂന്നാം ദിവസം... ❤️ഇന്ന് എനിക്ക് ടൈം ടേബിൾ അനുസരിച്ച് തന്നെ മൂന്നു ക്ലാസുകൾ ഉണ്ട്.. അതിനോടൊപ്പം സേ പരീക്ഷയുടെ മൂല്യ നിർണയം നടക്കുന്നതിനാൽ അധ്യാപകരും കുറവാണ്.. അതുകൊണ്ട് തന്നെ കുറച്ചധികം ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് അറിയാമായിരുന്നു.. 9 മണിക്ക് മുന്നേ സ്കൂളിൽ എത്തിയപ്പോഴും HM ന്റെ ഓഫീസ് സജീവമായിരുന്നു.. സൈൻ ചെയ്ത ശേഷം റിസോഴ്സ് റൂമിൽ എത്തി... ഞാൻ അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികളും എത്തി...
കുട്ടികൾ തമ്മിൽ എന്തോ ചെറിയ വഴക്ക് നടന്നതിന്റെ ചർച്ചകൾ സജീവമായിരുന്നു. എനിക്ക് രണ്ടാമത്തെ പീരീഡ് 8 B യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. കെമിസ്ട്രി പീരീഡ് ആയിരുന്നു. 15 കുട്ടികളും ക്ലാസ്സിൽ ഉണ്ടായിരുന്നു. അവസ്ഥ പരിവർത്തനം എന്ന ഭാഗം വളരെ കൃത്യമായി കുട്ടികളിലെത്തിച്ചു. തുടർപ്രവർത്തനം അടക്കം നൽകി കൃത്യ സമയത്തിനുള്ളിൽ ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ സാധിച്ചു. മൂന്നാമത്തെ പീരീഡ് സബ്സ്ടിട്യൂഷൻ ആയി വീണ്ടും 8B ലഭിച്ചു. കഴിഞ്ഞ പീരീഡ് പഠിപ്പിച്ചത് കൊണ്ടും ഉച്ചക്ക് ശേഷം വീണ്ടും ഒരു പീരീഡ് കൂടി ഉള്ളത് കൊണ്ടും ഈ പീരീഡ് പഠിപ്പിച്ചില്ല.. കുട്ടികളെ കുറിച്ച് കൂടുതൽ അറിയാൻ ഈ സമയം വിനിയോഗിച്ചു. അപ്പോഴേക്കും അറബി ടീച്ചർ എത്തി ലിറ്റിൽ കൈറ്റിൽ പേര് നൽകിയിട്ടുള്ള കുട്ടികളെ കൊണ്ട് പോയി.. പിന്നീട് ക്ലാസിൽ വളരെ കുറച്ചു കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. നാലാമത്തെ പീരീഡ് 9B യിൽ കെമിസ്ട്രി ക്ലാസ്സ് ഉണ്ടായിരുന്നു.. പ്രോട്ടോൺ, പ്ലം പുഡിങ് മോഡൽ എന്നീ ആശയങ്ങൾ ICT, മോഡൽ എന്നിവ ഉപയോഗിച്ച് കൃത്യമായി കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു... ഉച്ചക്ക് ഫിസിക്കൽ സയൻസ് അധ്യാപികയുടെ കയ്യിൽ നിന്ന് ലെസ്സൺ പ്ലാനുകൾ സൈൻ ചെയ്തു വാങ്ങി... ഇന്ന് വെള്ളിയാഴ്ച്ച ആയതു കൊണ്ട് തന്നെ ഉച്ചക്ക് ഇന്റർവെൽ 1.45 വരെ ഉണ്ടായിരുന്നു. ആറാമത്തെ പീരീഡ് 8 B യിൽ ഫിസിക്സ് ക്ലാസ്സ് ഉണ്ടായിരുന്നു.. അളവുകളും യൂണിറ്റുകളും എന്ന പാഠത്തിലെ കടലാസ്സിന്റെ കനം, ഗോളത്തിന്റെ വ്യാസം, നീളത്തിന്റെ വിവിധ യൂണിറ്റുകൾ എന്നിവ ചാർട്ട്, ആക്ടിവിറ്റികൾ ഉപയോഗിച്ചു കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു..
ഇടക്ക് ഫിസിക്കൽ സയൻസ് അധ്യാപിക ക്ലാസ്സ് കാണാനും വന്നിരുന്നു.. അവസാന പീരീഡ് പതിവുപോലെ വേഗത്തിൽ കടന്നു പോയി.. 😂ഓഫീസ് റൂമിൽ പോയി സൈൻ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങി.. നാളെ ശനി ആണെങ്കിലും വെള്ളിയാഴ്ച്ചത്തെ ടൈംടേബിൾ അനുസരിച് ക്ലാസ്സ് ഉണ്ടെന്ന് അറിഞ്ഞിരുന്നു....ടീച്ചിങ് പ്രാക്ടിസിന് വന്ന ശേഷം ആദ്യമായാണ് ശനി പ്രവൃത്തി ദിവസം ആകുന്നത്...എന്നാൽ അതിനു ശേഷം 2 ദിവസം അവധി ഉണ്ടെന്ന ആശ്വാസത്തോടുകൂടിയാണ് വീട്ടിലേക്ക് മടങ്ങിയത്.... 😌😍
Keep it simple!!!
Comments
Post a Comment