Second phase internship- Day 4 ❤️ End of first week❤️
15/06/2024!!!
ടീച്ചിങ് പ്രാക്ടിസിന്റെ നാലാം ദിനം... ❤️ശനിയാഴ്ച ആയതു കൊണ്ടുതന്നെ ബസിൽ ഒക്കെ തിരക്ക് കുറവായിരുന്നു... സ്കൂളിലും കുട്ടികളുടെ എണ്ണം കുറവായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു... പ്രതീക്ഷിച്ച പോലെ തന്നെ കുട്ടികളുടെ എണ്ണം കുറവായിരുന്നു.. അത് കൊണ്ട് തന്നെ 8,9,10 ക്ലാസ്സുകളിലെ മലയാളം, ഇംഗ്ലീഷ് മീഡിയത്തെ ഒന്നിച്ചിരുത്തി.. 8,9 ന്റെ പൂർണ ചുമതല ഞങ്ങൾക്കായിരുന്നു...PSC പരീക്ഷ ഉണ്ടായിരുന്നത് കൊണ്ട് രേവതി ഇന്ന് ലീവ് ആയിരുന്നു... ആദ്യത്തെ പീരീഡ് ഞാൻ എട്ടാം ക്ലാസ്സിലെത്തി... 9.45 ആയതോടെ ലിറ്റിൽ കൈറ്റിന്റെ പരീക്ഷയുള്ള കുട്ടികൾ IT ലാബിലേക്ക് പോയി.. പിന്നീട് കുറച്ചു കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ...രണ്ടാമത്തെ പീരീഡ് കീർത്തന കൂടി എട്ടാം ക്ലാസ്സിലെത്തി.. കുട്ടികളെ കൊണ്ട് ഗുണനപട്ടിക എഴുതിപ്പിക്കുകയും തിരുത്തി നൽകുകയും ചെയ്തു.. കുറച്ചു ഗണിത പ്രശ്നങ്ങളും ചെയ്യിച്ചു....
നാലാമത്തെ പീരീഡ് ഒൻപതാം ക്ലാസ്സിലെത്തി... ആകെ മൂന്നു കുട്ടികളെ ഒൻപതിൽ ഉണ്ടായിരുന്നുള്ളൂ... കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചപ്പോൾ അവരെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... ഉച്ചക്ക് ശേഷവും എട്ടാം ക്ലാസ്സിലെത്തിയിരുന്നു.. 2.10 ആയപ്പോഴേക്കും സ്കൂൾ വിട്ടു... സൈൻ ചെയ്യാൻ പോയപ്പോൾ ഞങ്ങൾക്ക് ചൊവ്വാഴ്ച മുതൽ ഇരിക്കാനുള്ള സ്ഥലം ടീച്ചർ പറഞ്ഞു തന്നു.. ചൊവ്വാഴ്ച മുതൽ മറ്റൊരു കോളേജിൽ നിന്നും രണ്ടുപേർ കൂടി ട്രെയിനിങ്ങിനു വേണ്ടി ഇവിടെ വരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു....
കുട്ടികൾ കുറവായത് കൊണ്ട് തന്നെ പ്രവൃത്തി ദിനമായിരുന്നിട്ടും ലെസ്സൺ പ്ലാൻ ഒന്നും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.അടുത്ത ആഴ്ചയിൽ കൃത്യമായി ലെസ്സൺ പ്ലാൻ മുന്നോട്ട് കൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് വീട്ടിലേക്ക് മടങ്ങിയത്... 😌
ആദ്യത്തെ ആഴ്ച കഴിയുമ്പോൾ 6 ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കാൻ സാധിച്ചു. കഴിഞ്ഞതവണ വന്നു സ്കൂൾ തന്നെ ആയതുകൊണ്ട് സ്കൂൾ പരിസരവും ഭൂരിഭാഗം അധ്യാപകരും പരിചിതരായിരുന്നു എങ്കിലും ഓരോ ക്ലാസ് എടുക്കുമ്പോഴും ആദ്യത്തെ ചുവടുവെയ്പ്പ് പോലെ വളരെ ശ്രദ്ധാപൂർവമാണ് ഓരോ ക്ലാസ്സിനെയും സമീപിച്ചത്.. വരും ആഴ്ചകളിലും നല്ലതുപോലെ മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.. ❤️
Keep it simple!!!
Comments
Post a Comment