Second phase internship- Day 5 ❤️
18/06/2024!!
രണ്ടാംഘട്ട ടീച്ചിങ് പ്രാക്ടീസിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുന്നു.. ❤️ ഇന്ന് അഞ്ചാമത്തെ ദിവസമായിരുന്നു..9 മണിക്ക് മുന്നേ സ്കൂളിൽ എത്തിയപ്പോൾ ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾ കൂട്ടംകൂട്ടമായി എത്തുന്നുണ്ടായിരുന്നു.സൈൻ ചെയ്ത ശേഷം റിസോഴ്സ് റൂമിലേക്ക് പോകുവഴി എട്ടിലേയും ഒൻപതിലേയും കുട്ടികൾ എത്തുന്നത് ശ്രദ്ധിച്ചിരുന്നു.റിസോഴ്സ് റൂമിലെത്തിയപ്പോൾ പതിവില്ലാത്ത ഒരു അതിഥി കൂടി എത്തിയിരുന്നു.. ഷിബുവിന്റെ അമ്മയായിരുന്നു അത്. ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നില്ല. രണ്ടാമത്തെ പിരീഡ് ക്ലാസെടുക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി. അപ്പോഴാണ് മലയാളം ടീച്ചർ പുതിയ മലയാളം ട്രെയിനിയുമായി എത്തി ഞങ്ങളെ പരിചയപ്പെടുത്തിയത്. ഹരിത എന്നായിരുന്നു ആ കുട്ടിയുടെ പേര്. ഇനി ഒരാൾ കൂടി വരാനുണ്ടെന്ന് അറിയാൻ കഴിഞ്ഞു. സൗഹൃദ സംഭാഷണത്തിനിടയിൽ ഞങ്ങൾ ഒരു സ്കൂളിലാണ് പഠിച്ചത് എന്നും മനസ്സിലാക്കി.
രണ്ടാമത്തെ പിരീഡ് 9 ബി യിൽ എത്തി.ഇന്ന് അഞ്ചു കുട്ടികളാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. അഡ്വാൻസ് ഓർഗനൈസർ മോഡൽ ഉപയോഗിച്ച് കൊണ്ടാണ് റൂഥർഫോർഡിന്റെ സൗരയൂഥ മാതൃക കുട്ടികളിലേക്ക് എത്തിച്ചത്. സൗരയൂഥവുമായി ബന്ധപ്പെടുത്തി സൗരയൂഥ മാതൃക ഫലപ്രദമായി കുട്ടികളിൽ എത്തിച്ചു. മൂന്നാമത്തെ പിരീഡ് ഞാനും ഹർഷയുമായി സയൻസ് ലാബിലേക്ക് പോയി.വാതിൽ തുറക്കാൻ കഷ്ടപ്പെട്ട ഞങ്ങളെ ഹയർ സെക്കൻഡറിയിലെ കുട്ടികളാണ് സഹായിച്ചത്. ലാബിൽ ആവശ്യമായ സാധനങ്ങൾക്ക് ദൗർലഭ്യം ഉണ്ടായിരുന്നു. തുടർന്ന് റിസോഴ്സ് റൂമിലെത്തി അടുത്ത ക്ലാസിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ഹരിതയെ കൂടുതൽ പരിചയപ്പെട്ടു.സെക്രട്ടറിയറ്റ് അസിസ്റ്റന്റ് ആയി ജോലി കിട്ടിയ ശേഷമാണ് ലീവെടുത്തു പഠിക്കാൻ വന്നതെന്ന് അറിയാൻ കഴിഞ്ഞു.അധ്യാപകർ ഒരു മീറ്റിങ്ങിനായി പോകുന്നത് കണ്ടു. ഒന്നുമുപ്പതിന് മീറ്റിംഗ് പൂർത്തിയാകാത്തത് കൊണ്ടുതന്നെ ഞങ്ങളാണ് കുട്ടികളെ ക്ലാസ്സിലേക്ക് കയറ്റിയത്.ഇപ്പോഴത്തെ പത്തിലെ കുട്ടികൾ അവരുടെ വിശേഷങ്ങൾ പങ്കുവച്ചു.
ആറാമത്തെ പിരീഡ് എട്ട് ബിയിൽ ക്ലാസ് ഉണ്ടായിരുന്നു. പ്രൊജക്ടർ കണക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കുട്ടികൾക്ക് പരിചയമില്ലാത്തതിനാൽ സമയം പോകാതിരിക്കാൻ ലാപ്ടോപ്പ് ഉപയോഗിച്ച് തന്നെ ക്ലാസ് മുന്നോട്ടുകൊണ്ടുപോയി. 11 കുട്ടികളാണ് ക്ലാസിൽ ഉണ്ടായിരുന്നത്.വ്യാപനം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്.അഞ്ചു കുട്ടികൾ അവരുടെ നോട്ട് തിരുത്തുന്നതിനായി തന്നു വിട്ടു. അവസാനത്തെ പിരീഡ് റിസോഴ്സ് റൂമിലിരുന്ന് കുട്ടികളുടെ നോട്ട് തിരുത്തി. നാളെ എനിക്ക് ഒരു ക്ലാസ് ആണ് ഉള്ളത്. വൈകുന്നേരം സൈൻ ചെയ്യാൻ എത്തിയപ്പോൾ HM സ്കൂളിലെ വിശേഷങ്ങൾ അന്വേഷിച്ചു.തുടർന്ന് വീട്ടിലേക്ക് മടങ്ങി...
നല്ലൊരു ദിവസമായിരുന്നു ഇന്ന്... ❤️
Keep it simple!!!

Comments
Post a Comment