Second phase internship- Day 6 ❤️
18/06/2024!!!
ഇന്ന് ജൂൺ 19..വായന ദിനം... 😍
സ്കൂളിലും വായന ദിനം പ്രമാണിച്ചു അസംബ്ലി ഉണ്ടായിരുന്നു.. വായന ദിനത്തിന്റെ പ്രാധാന്യവും വായന ദിന സന്ദേശവും ക്വിസും സംഘടിപ്പിച്ചിരുന്നു... മികച്ച ഒരു അസംബ്ലി തന്നെ ആയിരുന്നു...ആദ്യത്തെ പീരീഡ് അസംബ്ലി കാരണം ഉണ്ടായിരുന്നില്ല..
രണ്ടാമത്തെ പീരീഡ് എനിക്ക് 8 B യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. അടിസ്ഥാനശാസ്ത്രത്തിലെ അളവുകളും യൂണിറ്റുകളും എന്ന പാഠത്തിലെ മാസ്സ്, സമയം എന്നീ പാഠഭാഗങ്ങൾ ICT ലെസ്സൺ പ്ലാൻ ഉപയോഗിച്ചു കൊണ്ട് കൃത്യ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞു...
മൂന്നാമത്തെ പീരീഡിന്റെ സമയത്ത് റിസോഴ്സ് റൂമിൽ നിന്ന് പുറത്ത് ബെഞ്ചും ഡെസ്കും പിടിച്ചിട്ട് ഞങ്ങൾ ഇരിക്കാനുള്ള സ്ഥലം സെറ്റ് ചെയ്തു എങ്കിലും ചില പ്രശ്നങ്ങൾ കാരണം തല്കാലത്തേക്ക് അറബി ക്ലാസ്സ് റൂമിലേക്ക് മാറി... എവിടെയാണ് ഇരിക്കേണ്ടതെന്ന് ഇനി നാളയെ അറിയാൻ കഴിയൂ.. 🤥അങ്ങോട്ടും ഇങ്ങോട്ടുമുള്ള മാറ്റത്തിനു ശേഷം ഉച്ചക്ക് ശേഷം 8 ലെ കുട്ടികൾ തമ്മിലുള്ള കളികൾക്കിടയിൽ കണ്ണിൽ റബ്ബർ ബാൻഡ് കൊണ്ട് വേദനയുമായി വന്ന കുട്ടിയെയാണ് കണ്ടത്.. ഒപ്പമുണ്ടായിരുന്ന അധ്യാപക വിദ്യാർത്ഥി കുട്ടിയെ കൊണ്ട് അധ്യാപകരുടെ അടുത്ത് എത്തിച്ചു.. തുടർന്ന് ക്ലാസുകൾക്കാവശ്യമായ തയ്യാറെടുപ്പുകൾ നടത്തി.
വൈകുന്നേരം സൈൻ ചെയ്യാൻ പോയപ്പോൾ ഭക്ഷണം വിളമ്പാൻ കാണുന്നില്ലലോ എന്ന് സർ അന്വേഷിച്ചു. D.El.Ed ലെ കുട്ടികൾ ഉള്ളത് കൊണ്ടാണ് വരാതിരുന്നതെന്നും നാളെ മുതൽ വരാം എന്നും പറഞ്ഞു കൊണ്ട് ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി... തുടർന്ന് കോളേജിൽ പോയി ലെസ്സൺ പ്ലാൻ സൈൻ ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്... 😌
Keep it simple!!!
Comments
Post a Comment