Second phase internship- Day 7 ❤️
കോരിച്ചൊരിയുന്ന പേമാരിയായിരുന്നു രാത്രി മുതൽ തന്നെ.... 🙂ചെളി വെള്ളം കലങ്ങി ഒഴുകുന്ന കരമനയാറും വെള്ളതിലാണ്ടു പോയ റോഡുകളുമായിരുന്നു വരുന്ന വഴിയിലെ കാഴ്ച്ച... തമ്പാനൂർ ബസ് ഇറങ്ങി നടക്കുമ്പോൾ മഴക്കൊപ്പം ചെറിയ രീതിയിൽ ഇടി മിന്നൽ അനുഭവപ്പെട്ടു... സ്വന്തമായി നനഞ്ഞാലും ബാഗിലുള്ള ലെസ്സൺ പ്ലാനും ആക്ടിവിറ്റി കാർഡും ഒന്നും നനയാൻ പാടില്ലല്ലോ.. ബാഗ് മുന്നിലേക്ക് പിടിച്ചു ലെസ്സൺ പ്ലാൻ സുരക്ഷിതമാക്കിയാണ് നടന്നത്... 9 മണിക്ക് മുന്നേ സ്കൂളിൽ എത്തിച്ചേർന്നു.... ഇന്ന് HM നേരത്തെ വന്നിരുന്നു... രാവിലെ വലിയ മഴ ആണല്ലോ എന്ന് ടീച്ചറും പറഞ്ഞു.... മഴ ആയതു കൊണ്ട് തന്നെ കുട്ടികൾ ഇന്ന് ക്ലാസ്സിന് മുന്നിലാണ് കാൽപ്പന്തുകളി..⚽തല്കാലത്തേക്ക് അറബി ക്ലാസ്സ് റൂമിൽ ആണ് ഇരുന്നത്..... ഇന്നെനിക്ക് അവസാനത്തെ ഒരു പീരീഡ് മാത്രമേ ടൈംടേബിൾ അനുസരിച്ചു ക്ലാസ്സ് ഉളളൂ.. മഴ ആയതു കൊണ്ടാവണം കൊതുക് ശല്യം വീണ്ടും രൂക്ഷമാകുന്നുണ്ട്..🦟🦟
മഴ ആയതിനാൽ കുട്ടികളുടെ എണ്ണത്തിൽ ചെറിയ കുറവ് കാണുന്നുണ്ട്... ക്ലാസ്സിന് വേണ്ട തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടു...
ആറാമത്തെ പീരീഡ് 9 B യിൽ എത്തി.. ഭൗതിക ശാസ്ത്രത്തിലെ പ്രകാശത്തിന്റെ അപവർത്തനം എന്ന പാഠത്തിലെ പ്രകാശിക സാന്ദ്രത എന്ന ആശയമാണ് കുട്ടികളിൽ എത്തിച്ചത്... കൃത്യമായ ആക്ടിവിറ്റികളിലൂടെ തുടർപ്രവർത്തനം അടക്കം നൽകി ലെസ്സൺ പ്ലാൻ പൂർത്തിയാക്കാൻ സാധിച്ചു.. അവസാനത്തെ പീരീഡും 9 B യിൽ എത്തി.. കുട്ടികളെ കൊണ്ട് നോട്ട് എഴുതിക്കാനാണ് ഈ സമയം വിനിയോഗിച്ചത്... 😌
പഴയ ചെരുപ്പ് ഉപേക്ഷിക്കാൻ കാത്തിരുന്ന കാവ്യയുടെ ആഗ്രഹം പോലെ തന്നെ പോകുന്ന വഴിക്ക് ചെരുപ്പ് പൊട്ടി... 😂 കടയിൽ കയറി കാവ്യയുടെ ചെരുപ്പ് തെരഞ്ഞെടുക്കുന്നതിലെ നൈപുണ്യം മനസിലാക്കാനുള്ള ഭാഗ്യവും ലഭിച്ചു.. 😂😉
നല്ലൊരു നാളെയുടെ പ്രതീക്ഷകളുമായി വീട്ടിലേക്ക് മടങ്ങി.. 😌
Keep it simple!!!
Comments
Post a Comment