Second phase internship- Day 8 ❤️
മഴക്ക് രാവിലെ കുറച്ചു ശമനം ഉണ്ടെന്ന് കരുതിയതാണ്.... പക്ഷെ ബസിൽ ഇരിക്കുമ്പോൾ വീണ്ടും മഴ തകൃതിയായി പെയ്യാൻ തുടങ്ങി.... 🌧️🌧️9 മണിക്ക് മുൻപ് തന്നെ സ്കൂളിൽ എത്തിച്ചേർന്നു... HM നേരത്തെ തന്നെ എത്തിയിട്ടുണ്ടായിരുന്നു...സൈൻ ചെയ്ത് പുറത്തിറങ്ങുമ്പോൾ കുട്ടികൾ ഓരോരുത്തരായി എത്തി തുടങ്ങിയിരുന്നു... അറബി ക്ലാസ്സ് റൂമിൽ എത്തി... ക്ലാസ്സിന് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിച്ചു...മഴ കുറച്ചൊന്നു കുറഞ്ഞിരുന്നുവെങ്കിലും ശമിച്ചു എന്ന് തോന്നുന്നില്ല... മഴ കാരണം കുട്ടികളുടെ എണ്ണവും ക്ലാസ്സിൽ ഗണ്യമായി കുറയുന്നുണ്ട്. മൈക്കിന് തകരാർ ആയതു കൊണ്ട് ഈശ്വരപ്രാർത്ഥന കേൾക്കാൻ കഴിഞ്ഞില്ല..ആദ്യത്തെ പീരീഡ് സബ്സ്ടിട്യൂഷൻ ആയി 9 ലെത്തി. 9A യും 9B യും ഒന്നിച്ചായിരുന്നു... 9 B യിലെ കുട്ടികൾക്ക് നോട്ട് എഴുതാൻ നിർദ്ദേശം നൽകി..9 A യിലെ കുട്ടികൾക്ക് ഈ പീരീഡ് കെമിസ്ട്രി ആയിരുന്നു.. അത് കൊണ്ട് തന്നെ ഹർഷ ക്ലാസ്സിൽ എത്തി.. ഇന്ന് അധ്യാപകരുടെ എണ്ണം കുറവായതു കൊണ്ട് തന്നെ ഞങ്ങൾ കുറച്ചധികം ക്ലാസ്സുകളിൽ കയറേണ്ടി വരുമെന്ന് ടീച്ചർ അറിയിച്ചിരുന്നു.. കറന്റ് പോയത് കൊതുകിന് കൂടുതൽ അവസരങ്ങൾ നൽകി കൊണ്ടിരുന്നു 🤥.. എന്റെ വിലയേറിയ A നെഗറ്റീവ് രക്തം കൊതുകുകൾ ഊറ്റിയെടുക്കുകയായിരുന്നു... 🙂
രണ്ടാമത്തെ പീരീഡ് എനിക്ക് 8 B യിലെ ക്ലാസും കീർത്തനക്ക് 8A യിലെ ക്ലാസും ആയിരുന്നു.. കീർത്തനക്ക് ക്ലാസ്സ് ആവശ്യമായിരുന്നതിനാൽ രണ്ടാമത്തെ പീരീഡ് കീർത്തന എട്ടാം ക്ലാസ്സ് എൻഗേജ് ചെയ്തു. എട്ടാം ക്ലാസ്സിനെ ഇന്ന് മുഴുവൻ ഞങ്ങളാണ് നോക്കേണ്ടതെന്ന അറിയിപ്പ് ലഭിച്ചു...
നാലാമത്തെ പീരീഡ് 9 B യിൽ എത്തി.. കുട്ടികളുടെ എണ്ണം വളരെ കുറവായത് കൊണ്ട് തന്നെ കുട്ടികളെ കൊണ്ട് നോട്ട് എഴുതിപ്പിച്ചു.. അവർ വളരെ നന്നായി നോട്ട് എഴുതുന്നുണ്ടായിരുന്നു.... സാധാരണ എഴുതാൻ മടി കാണിക്കാറുണ്ടായിരുന്നു.. ഇന്ന് ഉച്ചക്ക് 1.45 വരെ ആയിരുന്നു ഇന്റർവെൽ..
ഉച്ചക്ക് ശേഷം രണ്ടു പീരീഡ് 8 B യിൽ ആയിരുന്നു... അടിസ്ഥാന യൂണിറ്റ്, വ്യുൽപ്പന്ന യൂണിറ്റ് എന്നീ ഭാഗങ്ങൾ ഉൾകൊള്ളുന്ന ആശയങ്ങൾ കൃത്യമായ ആക്ടിവിറ്റികളിലൂടെ കുട്ടികളിൽ എത്തിച്ചു. കുട്ടികൾക്ക് നോട്ട് മാർക്ക് ചെയ്ത് കൊടുക്കാനും സാധിച്ചു.. അതിനിടയിൽ കുറച്ചു നേരം pH പേപ്പർ അന്വേഷിച്ചു ഞാനും 10.B യിലെ കാർത്തിക്കും കൂടി ലാബിൽ പോയിരുന്നു... തുടർന്ന് അവസാനത്തെ പീരീഡ് 10 ളെ കുട്ടികളെ ഒന്നിച്ചിരുത്തി world music day യുടെ ഭാഗമായി ഷിബുവിനെ കൊണ്ട് ഒരു പാട്ട് പാടിക്കുകയും യൂട്യൂബിൽ പാട്ട് കേൾപ്പിക്കുകയും ചെയ്തു... ഇന്ന് അധ്യാപകരുടെ എണ്ണം വളരെ കുറവായതു കൊണ്ട് തന്നെ 10 ലെ കുട്ടികളെ നിയന്ത്രിക്കാൻ വേറെ വഴി ഉണ്ടായിരുന്നില്ല എന്നതും വാസ്തവമാണ്... 🙂
ഇന്ന് വളരെയധികം തളർന്നിരിക്കുന്നു.... 🙂നാളെയും ഇതു തന്നെ ആവും അവസ്ഥ.. 🤥
𝗞𝗲𝗲𝗽 𝗶𝘁 𝘀𝗶𝗺𝗽𝗹𝗲!!!
Comments
Post a Comment