Second phase internship- Day 9❤️ End of second week ❤️
22/06/2024!!!
രാവിലെയും രാത്രിയും നിർത്താതെ മഴ പെയ്തു എങ്കിലും സ്കൂളിലേക്ക് പോകുന്ന വഴിയിൽ മഴ ഉണ്ടായില്ല... 😌9 മണിക്ക് മുൻപ് തന്നെ സ്കൂളിൽ എത്തി... HM നേരത്തെ തന്നെ എത്തിയിട്ടുണ്ടായിരുന്നു... പതിവില്ലാത്ത കുറച്ചു ആൾക്കാരെയും കാണാൻ കഴിഞ്ഞു... എന്തോ ഒരു എക്സാം ഇന്ന് സ്കൂളിൽ വെച്ച് നടത്തുന്നുണ്ട്.. HM ഇന്ന് നടക്കുന്ന K. Tet എക്സാമിനെ കുറിച്ച് അന്വേഷിച്ചിരുന്നു.. ഇന്ന് ചൊവ്വാഴ്ചത്തെ ടൈം ടേബിൾ അനുസരിച്ചാണ് ക്ലാസ്സ്....
ദേവസ്വം ബോർഡ് പരീക്ഷ ആണ് ഇന്ന് എന്ന് മനസിലാക്കാൻ കഴിഞ്ഞു... 10 മണി മുതൽ പരീക്ഷ ആയതിനാൽ ഞങ്ങൾ ഇന്ന് സ്റ്റാഫ്റൂമിൽ ആണ് ഇരുന്നത്.. രണ്ടാമത്തെ പീരീഡ് എട്ടാം ക്ലാസ്സിലെത്തി.. 8A യും 8B യും ഒന്നിച്ചായിരുന്നത് കൊണ്ട് പുതിയ ലെസൺ പ്ലാൻ എടുക്കാൻ കഴിഞ്ഞില്ല...കുട്ടികളുടെ നോട്ട് തിരുത്തി കൊടുത്തു.. ഇന്നലെ വരാതിരുന്ന ആഷിക്കിന് ഇന്നലെ പഠിപ്പിച്ച അടിസ്ഥാന അളവുകൾ പഠിപ്പിച്ചു കൊടുത്തു...... പഠിപ്പിച്ചു കഴിയുമ്പോൾ അവന്റെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം എപ്പോഴും ശ്രദ്ധിക്കാറുണ്ട്..അത് കാണുമ്പോൾ നമുക്കും ഒരു സംതൃപ്തി തോന്നും.. 😌
ഉച്ചയ്ക്ക് ഞങ്ങൾ വിളമ്പാൻ പോയി..ശനിയാഴ്ച ആയതിനാൽ കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു.. TTC യിലെ കുട്ടികളും ഉണ്ടായിരുന്നില്ല. കുട്ടികളെല്ലാം വന്നു കഴിഞ്ഞപ്പോൾ ഞങ്ങളും കഴിക്കാൻ പോയി.
പ്രൊജക്ടറിൽ വീഡിയോ കാണിക്കുന്നില്ല എന്നുള്ളതാണ് എട്ടു ബി യിലെ സ്ഥിരം പരാതി..ഇന്ന് ഞാനും പത്ത് ബി യിലെ കാർത്തിക്കും കൂടി എട്ടു B ലും 9 ബിയിലും പ്രൊജക്ടറിൽ ലാപ്ടോപ്പ് കണക്ട് ചെയ്തു നോക്കി. രേവതിയും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. എട്ടിലെ പ്രൊജക്റ്റർ ഓൺ ആയില്ല.9 ബി യിലെ സ്ക്രീൻ തെളിഞ്ഞെങ്കിലും സ്ക്രീൻ തലതിരിഞ്ഞ നിലയിലായിരുന്നു.. അതുകൊണ്ടുതന്നെ ഉപയോഗിക്കാൻ സാധിക്കുമായിരുന്നില്ല... അഞ്ചാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ എത്തി.. അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. ആ സമയം മഴയും തുടങ്ങിയിരുന്നു..🌧️🌧️
ഗിരിജ ടീച്ചറും സതീഷ് സാറും എത്തി പ്രൊജക്ടർ കണക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അവസാനം പരാജയം സമ്മതിക്കേണ്ടി വന്നു..പക്ഷേ ഇന്ന് കുട്ടികളിൽ നിന്ന് പ്രൊജക്ടർ കണക്ട് ചെയ്യുന്നത് എങ്ങനെയെന്നതുമായി ബന്ധപ്പെടുത്തി കുറച്ചു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.. 😌ശനിയാഴ്ച ആയതിനാൽ ഇന്ന് രണ്ട് പത്തിന് സ്കൂൾ വിട്ടു 2.30 ആയപ്പോൾ ഞങ്ങളും സൈൻ ചെയ്തിറങ്ങി....
അങ്ങനെ ടീച്ചിംഗ് പ്രാക്ടീസിന്‍റെ രണ്ടാമത്തെ ആഴ്ച അവസാനിക്കുമ്പോൾ 11 ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കാൻ സാധിച്ചു... കൃത്യമായ ആക്ടിവിറ്റികൾ നൽകിക്കൊണ്ട് ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു... വരും ആഴ്ചകളിൽ ബാക്കിയുള്ള ലെസ്സൺ പ്ലാനുകൾ യാതൊരു തടസ്സവും ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കണേ എന്ന പ്രതീക്ഷയോടു കൂടിയാണ് ഇന്നത്തെ ദിവസം അവസാനിപ്പിക്കുന്നത്.... 😍
Keep it simple!!!
.jpg)
.jpg)
Comments
Post a Comment