Second Phase Internship - Day 1❤️

രണ്ടാംഘട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ ആദ്യദിനം..... ❤️ സ്കൂൾപരിചിതമാണെങ്കിലും ആദ്യദിനത്തിന്റെ എല്ലാവിധ ടെൻഷനുമായാണ് സ്കൂളിലെത്തിയത്.പരിചയം ഉള്ള ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു. അവരുടെ പുഞ്ചിരിയും വർത്തമാനവും ഒരുപാട് സമാധാനം നൽകി. ഇന്ന് 10 A യുടെ അസംബ്ലിയാണ്,കാണാൻ വരണമെന്ന് കുട്ടികൾ പറഞ്ഞു. എന്നാൽ എന്തോ കാരണത്താൽ അസംബ്ലി ഉണ്ടായിരുന്നില്ല. പതിവുപോലെ ഷിബു എന്ന വിദ്യാർത്ഥിയുടെ ഈശ്വര പ്രാർത്ഥനയോടെ ക്ലാസ്സ് ആരംഭിച്ചു.സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപിക ആദ്യഘട്ടത്തിൽ ഞങ്ങൾക്ക് നൽകിയ പിന്തുണ മികച്ചതായിരുന്നു. ടീച്ചർ ട്രാൻസ്ഫറായി കൊണ്ടുള്ള ഉത്തരവ് വരാനുള്ള സാധ്യത ഇന്ന് കൂടുതലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പുതിയ അധ്യാപികയാവും നാളെ മുതൽ എന്നും അറിയാൻ കഴിഞ്ഞു.

ആദ്യത്തെ പിരീഡ് ഹർഷയ്ക്ക് ഒൻപത് A യിൽ ക്ലാസ് ഉണ്ടായിരുന്നു.ഞാനും ആ ക്ലാസ്സിൽ കയറി ബാക്ക് ബെഞ്ചിൽ ഇരുന്നു. കഴിഞ്ഞവർഷം പഠിപ്പിച്ചിട്ടുള്ള ക്ലാസ്സ് ആയതുകൊണ്ട് തന്നെ നല്ല പരിചയം ഉണ്ടായിരുന്നു.ഇത്തവണ DL. Ed ന്റെ ഇന്റേൺഷിപ്പിനായി കുട്ടികൾ ഉണ്ടായിരുന്നു.

രണ്ടാമത്തെ പിരീഡ് എനിക്ക് എട്ട് ബിയിൽ ക്ലാസ് ഉണ്ടായിരുന്നു. പുതിയ ക്ലാസ് ആയതുകൊണ്ട് തന്നെ അതിന്റേതായ കൗതുകവും ആകാംക്ഷയും എനിക്കുണ്ടായിരുന്നു. പോകും വഴി തന്നെ നല്ല ക്ലാസ്സ് ആണെന്ന് ബയോളജി ടീച്ചർ പറഞ്ഞിരുന്നു. ക്ലാസ്സിൽ എത്തിയപ്പോൾ 6 പെൺകുട്ടികൾ അടക്കം 15 പേർ ക്ലാസിൽ ഉണ്ടായിരുന്നു. മിക്സഡ് സ്കൂൾ ആക്കിയതിനു ശേഷമുള്ള രണ്ടാമത്തെ അധ്യായന വർഷമാണ് ഇപ്പോൾ..കഴിഞ്ഞ തവണ ഒരു ക്ലാസ്സിൽ ഒരു പെൺകുട്ടിയാണ് ഉണ്ടായിരുന്നത് ഇത്തവണ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

അളവുകളും യൂണിറ്റുകളും എന്ന പാഠത്തിലെ നീളം എന്ന പാഠഭാഗം ആണ് ഇന്ന് ക്ലാസ് എടുത്തത്. പ്രതീക്ഷിച്ചതു പോലെ ക്ലാസ് പൂർത്തിയാക്കാനും ഒരുവിധം നന്നായി പേരുകൾ ഓർത്തുവയ്ക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്റർവെൽ സമയത്ത് എല്ലാം കഴിഞ്ഞവർഷം പഠിപ്പിച്ച കുട്ടികൾ സംസാരിക്കാൻ വന്നിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം വിളമ്പാൻ പോകുന്നതായിരുന്നു ഇവിടത്തെ രീതി.എന്നാൽ ഇത്തവണ ഡിഎൽഡിലെ കുട്ടികൾ ഉള്ളതിനാൽ അവർ ഞങ്ങൾക്കു മുന്നേ വന്നു ആ ഉത്തരവാദിത്വം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.ആറാമത്തെ പിരീഡ് സബ്സ്റ്റ്യൂഷനായി ഒമ്പത് ബിയിൽ എത്തിച്ചേർന്നു. കഴിഞ്ഞ തവണയും പഠിപ്പിച്ചിട്ടുള്ളതിനാൽ പരിചയപ്പെടലിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.പുതുതായി വന്ന ഒരു കുട്ടിയെ പരിചയപ്പെട്ട ശേഷം അവരുടെ വേനലവധിയിലെ വിദേശങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകി. തുടർന്നുള്ള സമയം ടീച്ചർ പഠിപ്പിച്ച കാര്യങ്ങൾ ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നതിനായി വിനിയോഗിച്ചു....

അങ്ങനെ ആദ്യ ദിനം അവസാനിച്ചു.... നാളെയെ കുറിച്ചുള്ള ചിന്തകൾക്കൊപ്പം സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങി... 😌


Keep it simple!!!

Comments

Popular posts from this blog

Community Living Camp -DAY 4❤❤

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 3❤❤